വിലയോ തുച്ഛം, ഗുണമോ മെച്ചം; റൊമാനിയൻ ഗ്രാമം മൊത്തമായും വില്പനയ്‌ക്കൊരുങ്ങുന്നു

By Hiba .26 10 2023

imran-azhar

 

യൂറോപ്യൻ രാജ്യമായ റൊമാനിയയിൽ ഒരു ഗ്രാമം മൊത്തമായും വില്പനയ്‌ക്കൊരുങ്ങുന്നു, വിലയെ കുറിച്ച് ആശങ്കകൾ ഒന്നുംവേണ്ട, അതിന്‍റെ വില മെട്രോപൊളിറ്റൻ ഇന്ത്യൻ നഗരത്തിലെ ഏതെങ്കിലും പോഷ് ഏരിയയിൽ കാണപ്പെടുന്ന ഒരു ബംഗ്ലാവിനേക്കാളും വളരെ കുറവാണ്. റൊമാനിയൻ ഗ്രാമമായ ഫെറെസ്‌റ്റിയാണ് ലേല കമ്പനിയായ സോഥെബിയിൽ വിൽപ്പനയ്ക്കായി വച്ചിരിക്കുന്ന ഗ്രാമം.

 

സോത്ത്ബൈസ് ഇന്‍റർനാഷണൽ റിയാലിറ്റിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ മനോഹരമായ ഗ്രാമം പരമ്പരാഗത റൊമാനിയൻ വാസ്തുവിദ്യയുടെയും ആധുനിക സൗകര്യങ്ങളുടെയും ആകർഷകമായ മിശ്രിതമാണ്.

 

ഇനി ഈ ഗ്രാമത്തിന്‍റെ വില എത്രയാണെന്ന് അറിയണ്ടേ? 797,872 ഡോളറിന് അതായത് 6,62,69,373 ഇന്ത്യൻ രൂപയ്ക്കാണ് ഫെറെസ്‌റ്റി വിൽപ്പനയ്ക്കായി ലേല സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

 

 

OTHER SECTIONS