ഭീമന്‍ തിരമാലകള്‍ തീരത്തെ കവര്‍ന്നെടുക്കുന്നു; ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തമിഴ്‌നാടിനെ

ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ തീരദേശ മാറ്റ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

author-image
Shyma Mohan
New Update
ഭീമന്‍ തിരമാലകള്‍ തീരത്തെ കവര്‍ന്നെടുക്കുന്നു; ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തമിഴ്‌നാടിനെ

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടല്‍ ഇന്ത്യയുടെ കീഴക്കന്‍ തീരത്തെ കടല്‍ത്തീരത്ത് വന്‍തോതില്‍ കരയെ വിഴുങ്ങുന്നത് തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട് എന്ന് റിപ്പോര്‍ട്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ ഏറ്റവും പുതിയ തീരദേശ മാറ്റ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

റിപ്പോര്‍ട്ട് അനുസരിച്ച് എറോഷന്‍ ഹോട്ട്‌സ്‌പോട്ടുകള്‍ എന്ന് തിരിച്ചറിഞ്ഞ 22 സ്ഥലങ്ങളില്‍ ഭീമാകാരമായ കടല്‍ തിരമാലകള്‍ മൂലം 1802 ഹെക്ടര്‍ ഉള്‍നാടന്‍ പ്രദേശം സ്ഥിരമായി നഷ്ടപ്പെട്ടു. ഈ ഹോട്ട്‌സ്‌പോട്ടുകളില്‍ ചിലത് ചെന്നൈക്ക് സമീപം അപ്രത്യക്ഷമായ കടല്‍ത്തീരത്തിന്റെ നീണ്ട ഭാഗങ്ങള്‍ ഉള്‍പ്പെടുന്നു. തിരുവവള്ളൂര്‍, കാഞ്ചീപുരം തുടങ്ങിയ ജില്ലകളില്‍ ആകെയുള്ള 22 ലൊക്കേഷനുകളില്‍ എട്ടോളം സ്ഥലങ്ങളുണ്ട്. 1990 മുതല്‍ 2018 വരെയുള്ള സാറ്റലൈറ്റ് ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള എന്‍സിസിആര്‍ പഠനത്തിലാണ് ഭീകരമായ ചിത്രം വരച്ചുകാട്ടുന്നത്.

125 കിലോമീറ്ററില്‍ 60 ശതമാനവും ഈ രണ്ട് ജില്ലകളിലെയും തീരപ്രദേശത്തുള്ള വന്‍തോതിലുള്ള ഭൂമി നഷ്ടമാണ്. കാഞ്ചീപുരത്ത് 84.41 കിലോമീറ്ററില്‍ 51 കിലോമീറ്റര്‍ കടലാക്രമണം നേരിടുമ്പോള്‍ തിരുവള്ളൂരില്‍ 40.97 കിലോമീറ്ററില്‍ 18 കിലോമീറ്ററും ഭീഷണിയിലാണ്.

കാഞ്ചീപുരം പോലുള്ള ജില്ലകള്‍ ശുദ്ധജല തീരദേശ ജലസ്രോതസ്സുകളാല്‍ സമൃദ്ധമായതിനാല്‍ ഈ പ്രദേശത്തെ ബീച്ചുകള്‍ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചെന്നൈയുടെ കുടിവെള്ളത്തിന്റെ 20 ശതമാനം ഭൂഗര്‍ഭജലത്തിലൂടെയാണ് നിറവേറ്റുന്നത്.

Tamil Nadu coastline