/kalakaumudi/media/post_banners/ee955806832e3d7942576a422f10e1b930e4544519820530b7c37e3c4ece6c7e.jpg)
ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ഏകദേശം 25 അടി നീളവും 5 ടണ്‍ ഭാരവുമുള്ള നീലത്തിമിംഗലം മേഖവാരം ബീച്ച് തീരത്ത് അടിഞ്ഞു. വ്യാഴാഴ്ചയാണ് തിമിംഗലം തീരത്തടിഞ്ഞത്. വിവരമറിഞ്ഞ് നിരവധി ആളുകള്‍ അവിടെ ഒഴുകിയെത്തി. തിമിംഗലത്തിന്റെ ജഡത്തിനു മുകളില്‍ കയറുകയും സെല്‍ഫിയെടുക്കുകയും ചെയ്തു. തിമിംഗലത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങള്‍ പ്രചരിച്ചുവരികയാണ്.
ബംഗാള്‍ ഉള്‍ക്കടലില്‍ ഇത്തരം തിമിംഗലങ്ങള്‍ അപൂര്‍വമാണെന്നും കനത്ത മഴയ്ക്കു പിന്നാലെ ആഴം കുറഞ്ഞ ഭാഗത്ത് എത്തി ചത്തൊടുങ്ങിയതാകാമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ മേഖലയില്‍ കനത്ത മഴ ഉണ്ടായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
