കനത്ത മഴ; പാലം തകർന്ന് കാർ അപകടത്തിൽപ്പെട്ടു

By Lekshmi.08 08 2023

imran-azhar

 

ഹെയ്‌ലോങ്ജിയാങ്ങിൽ പാലം തകർന്ന് കാർ അപകടത്തിൽപ്പെട്ടു. മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്ത് പോകുന്നതിനിടെയാണ് സംഭവം. പാലം തകർന്നുണ്ടായ വലിയ ഗർത്തത്തിലേക്ക് കാർ പതിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 

അപകടത്തിനു പിന്നാലെ മറ്റ് വാഹനങ്ങളെല്ലാം പിന്നോട്ട് എടുത്തു. അപകടത്തിൽപ്പെട്ടവരെ യാത്രക്കാർ രക്ഷപ്പെടുത്തി. വാഹനം പകുതി മുങ്ങിയ നിലയിലായിരുന്നു. വാഹനത്തിൽ നിന്ന് ഒരാൾ കയറിൽപ്പിടിച്ച് മുകളിലേക്ക് വരുന്നതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഈ വാഹനത്തിനു മുൻപ് മറ്റൊരു വാഹനം കൂടി ഗർത്തത്തിൽ വീണുകിടക്കുന്നുണ്ടായിരുന്നു.

 

140 വർഷത്തിനിടെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റായ ഡോക്സുരി ചൈനയെ വെള്ളത്തിലാക്കിയിരിക്കുകയാണ്. വടക്കുകിഴക്കൻ ചൈനയിൽ പെയ്ത മഴയിൽ നിരവധിപ്പേർക്ക് ജീവൻ നഷ്ടമായി. കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

OTHER SECTIONS