മനുഷ്യന്റേത് പോലെയുള്ള കൈകൾ; രക്തം കുടിക്കുന്ന അപൂർവ ജീവിയെ വെടിവച്ചു കൊന്നതായി വേട്ടക്കാർ

ചുപകാബ്ര എന്ന ജീവിയെ കുറിച്ച് കേട്ടിട്ടുള്ളവർ കുറവായിരിക്കും. ജീവജാലങ്ങളെ അവയുടെ രക്തം വലിച്ചൂറ്റിക്കുടിച്ച് കൊല്ലുമെന്ന് പറയപ്പെടുന്ന ഒരു രാക്ഷസസമാന മൃഗമാണ് ചുപകാബ്ര.

author-image
Greeshma Rakesh
New Update
മനുഷ്യന്റേത് പോലെയുള്ള കൈകൾ; രക്തം കുടിക്കുന്ന അപൂർവ ജീവിയെ വെടിവച്ചു കൊന്നതായി വേട്ടക്കാർ

ചുപകാബ്ര എന്ന ജീവിയെ കുറിച്ച് കേട്ടിട്ടുള്ളവർ കുറവായിരിക്കും. ജീവജാലങ്ങളെ അവയുടെ രക്തം വലിച്ചൂറ്റിക്കുടിച്ച് കൊല്ലുമെന്ന് പറയപ്പെടുന്ന ഒരു രാക്ഷസസമാന മൃഗമാണ് ചുപകാബ്ര. എന്നാൽ അതിനെ ഇതുവരെ ആരും കണ്ടിട്ടില്ല. അതിനാൽ തന്നെ ഇതൊരു മിത്താണ് എന്നാണ് പൊതുവെ എല്ലാവരും കരുതുന്നത്.

എന്നാൽ ഇപ്പോഴിതാ ബ്രസീലിലെ ഒരു കൂട്ടം വേട്ടക്കാർ പിശാചിനെപ്പോലെ രക്തം കുടിക്കുന്ന ഒരു മൃഗത്തെ വെടിവച്ചുകൊന്നുവെന്നാണ് പറയുന്നത്. മാത്രമല്ല അത് ചുപകാബ്രയാണെന്നും അവർ അവകാശപ്പെടുന്നു.ഡെയിലി സ്റ്റാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.വേട്ടക്കാർ സമൂഹമാധ്യമത്തിൽ പങ്കവച്ച് ചിത്രങ്ങളിൽ ഒരു ജീവി ചത്തുകിടക്കുന്നതായി കാണാം.

ജീവിയുടെ മൃതദേഹം സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, അതിന്റെ കൈകൾ മനുഷ്യന്റേത് പോലെയാണെന്ന് പറയപ്പെടുന്നു.മാത്രമല്ല ഏകദേശം ഒരു വലിയ കുരങ്ങിന്റെ വലിപ്പമുണ്ട്.. കാട്ടിൽ വേട്ടയാടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ ജീവിയെ തങ്ങൾ കണ്ടതെന്നും വെടിവെച്ചതെന്നുമാണ് വേട്ടക്കാർ പറയുന്നത്.

ഈ ചത്ത മൃഗം നിരവധി കന്നുകാലികളെ അവയുടെ രക്തം കുടിച്ച് കൊന്നതായും പറയപ്പെടുന്നുണ്ട്. ഇതെല്ലാം ഏറെക്കാലമായി കർഷകർക്കിടയിൽ ഭീതി പടർത്തിയിരുന്നു.അമേരിക്കയിലെയും ബ്രസീലിലെയും പല ഭാഗങ്ങളിലും നാടോടിക്കഥകളിൽ ഒരു പ്രധാന കഥാപാത്രമായാണ് ഈ ജീവിയെ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ അങ്ങനെ ഒരു ജീവി ഉണ്ടെന്നതിന് യാതൊരു വിധത്തിലുള്ള തെളിവുകളും ഇല്ല. ബ്രസീലിലെ സാവോ പോളോയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഗുയ ലോപ്സ് ഡ ലഗുണയിലെ വനത്തിൽ വച്ച് ഒരു ചുപകാബ്രയെ വെടിവെച്ചു കൊന്നുവെന്നാണ് വേട്ടക്കാർ ഇപ്പോൾ അവകാശപ്പെടുന്നത്.

എന്നാൽ കൊന്ന ജീവിയുടേത് എന്ന് പറയപ്പെടുന്ന ജീവിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ട പലരും അഭിപ്രായപ്പെട്ടത് ഇത് ഹൗളർ മങ്കിയുടേതാകാം എന്നാണ്. ഈ ഇനം കുരങ്ങുകൾ സാധാരണയായി കാണപ്പെടുന്നത് തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ വനങ്ങളിലാണ്.

റിപ്പോർട്ടുകൾ പ്രകാരം, 1995 -ൽ പ്യൂർട്ടോ റിക്കോയിലാണ് ചുപകാബ്രയെ ആദ്യമായി കണ്ടതായി പറയപ്പെടുന്നത്. വടക്ക് മെയിൻ, തെക്ക് ചിലി, റഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ സ്ഥലങ്ങളിലും ഈ ജീവിയെ കണ്ടതായി പറയപ്പെടുന്നുണ്ടെങ്കിലും അതിന് വ്യക്തമായ തെളിവുകൾ ഒന്നുമില്ല.

brazil Environment Wild Life chupacabra monster creature