ഉന്നംവെച്ച് വേട്ടക്കാരന്‍; ഓടിയെത്തി അമ്മ മാന്‍, കാഴ്ച്ചക്കാരുടെ മനംകവര്‍ന്ന് വിഡിയോ

ശത്രുക്കളെപ്പോലും മിത്രങ്ങളാക്കാനുള്ള കഴിവ് മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കുമുണ്ട്.സ്‌നേഹത്തോടെയുള്ള സമീപനം പലപ്പോഴും അപകടങ്ങളിലും നിന്നും ഇത്തരത്തിലുള്ളവരെ രക്ഷിക്കാറുമുണ്ട്.

author-image
greeshma
New Update
ഉന്നംവെച്ച് വേട്ടക്കാരന്‍; ഓടിയെത്തി അമ്മ മാന്‍, കാഴ്ച്ചക്കാരുടെ മനംകവര്‍ന്ന് വിഡിയോ

ശത്രുക്കളെപ്പോലും മിത്രങ്ങളാക്കാനുള്ള കഴിവ് മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കുമുണ്ട്.സ്‌നേഹത്തോടെയുള്ള സമീപനം പലപ്പോഴും അപകടങ്ങളിലും നിന്നും ഇത്തരത്തിലുള്ളവരെ രക്ഷിക്കാറുമുണ്ട്.

അത്തരത്തില്‍ സ്വന്തം കുഞ്ഞിന്റെ ജീവനെടുക്കാന്‍ തുനിയുന്ന ഒരാളോട് സ്‌നേഹത്തില്‍ പെരുമാറുന്ന ഒരു അമ്മമാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

നിഷ്‌കളങ്കമായ പെരുമാറ്റത്തിലൂടെ തന്റെ കുഞ്ഞിനെ വേട്ടയാടാനെത്തിയ വ്യക്തിയുടെ ഹൃദയം കീഴടക്കി മനസ്സ് മാറ്റിയെടുത്ത അമ്മമാനിന്റെ വിഡിയോ പുറത്തുവന്നതോടെ വേട്ടക്കാരന്റെ മാത്രമല്ല സമൂഹമാധ്യമങ്ങളിലൂടെ അത് കണ്ടവരുടെയെല്ലാം മനസ്സില്‍ ഈ അമ്മമാന്‍ ഒരു താരം തന്നെയാണ്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ സുശാന്ത നന്ദയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. വേട്ടയാടുന്നതിലും സംതൃപ്തി അതിനെ ഓമനിച്ചാല്‍ കിട്ടുമെന്ന് വേട്ടക്കാരന്‍ മനസ്സിലാക്കി എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

വനമേഖലയില്‍ വേട്ടക്കെത്തിയ വ്യക്തി അല്പം അകലെയായി ഒരു മാന്‍കുട്ടി നീങ്ങുന്നത് കണ്ടു. പിന്നീട് ഒരു നിമിഷം പോലും വൈകാതെ കയ്യിലിരുന്ന തോക്ക് അദ്ദേഹം അതിന് നേരെ ചൂണ്ടി.അതെ സമയം സമീപത്തുണ്ടായിരുന്ന അമ്മമാനും തന്റെ കുഞ്ഞിനെ ഉന്നം വച്ചു നില്‍ക്കുന്ന വേട്ടക്കാരനെ കണ്ടിരുന്നു.

പൊതുവെ വേട്ടക്കാരെ കണ്ടാല്‍ അത് തിരിച്ചറിഞ്ഞ് വന്യമൃഗങ്ങള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നതാണ് പതിവ്.പക്ഷെ തോക്കുമായി നില്‍ക്കുന്ന വേട്ടക്കാരനെ കണ്ടനിമിഷം തന്നെ മാന്‍ അദ്ദേഹത്തിനരികിലേക്ക് ഓടിയെത്തി. സുപരിചിതനായ ആരെയോ കണ്ടതുപോലെയുള്ള മാനിന്റെ പേരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ വേട്ടക്കാരനും പതറി.മാനാകട്ടെ തോക്കിന്‍ കുഴലിനു തൊട്ടടുത്തെത്തി വേട്ടക്കാരനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു.ഒടുവില്‍ മാനിന്റെ നോട്ടം കണ്ടു മനസ്സലിഞ്ഞ വേട്ടക്കാരന്‍ അപ്പോള്‍ തന്നെ നോക്കു താഴെവച്ചു.

 

പിന്നാലെ ഏറെ വാത്സല്യത്തോടെ അദ്ദേഹം മാനിന്റെ നെറുകയില്‍ തലോടുന്നതും മാനാകട്ടെ അദ്ദേഹത്തിനരികില്‍ ഭയമില്ലാതെ അനുസരണയോടെ നില്‍ക്കുന്നതും വിഡിയോയില്‍ കാണാം. എന്തായാലും അമ്മമാനിന്റെ സ്‌നേഹത്തിന്റെ ആഴവും നിഷ്‌കളങ്കതയും എടുത്തുകാട്ടുന്ന ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വളരെ വേഗം ശ്രദ്ധനേടി.

മൃഗത്തിന്റെ സ്‌നേഹം കണ്ട് അതിനെ ഓമനിക്കാന്‍ തോന്നുന്നു എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ബോക്‌സില്‍ കുറിക്കുന്നത്. എന്നാല്‍ ഇത്രയും സൗമ്യശീലരായ വന്യമൃഗങ്ങളെ വേട്ടയാടുന്നതിനെ ഒരു വിനോദമായി കാണുന്നത് എങ്ങനെയെന്ന സംശയമാണ് മറ്റുചിലര്‍ക്ക് പങ്കുവെച്ചത്.

സാഹചര്യം എത്ര ഭയപ്പെടുത്തുന്നതാണെങ്കിലും ഒടുവില്‍ സ്‌നേഹം ജയിക്കും എന്ന് ഈ വിഡിയോ തെളിയിക്കുന്നുവെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

deer hunting hunter video