വാഴപ്പഴം കാട്ടി പറ്റിക്കാന്‍ ശ്രമം; യുവതിയെ തട്ടിയെറിഞ്ഞ് കൊമ്പന്‍

വാഴപ്പഴം കാണിച്ച് കൊമ്പനാനയെ മുന്നോട്ടു നയിച്ച യുവതിയാണ് ആനയുടെ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വന്നത്.

author-image
Greeshma Rakesh
New Update
വാഴപ്പഴം കാട്ടി പറ്റിക്കാന്‍ ശ്രമം; യുവതിയെ തട്ടിയെറിഞ്ഞ് കൊമ്പന്‍

ശക്തിയില്‍ മാത്രമല്ല ബുദ്ധിയിലും ആനകള്‍ മുന്നിലാണെന്ന് തെളിയിക്കുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ധാരളമുണ്ട്. അതുകൊണ്ടു തന്നെ ആനകളുമായി അടുത്തിടപഴകുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു പക്ഷെ പരിശീലനം ലഭിച്ച ആനകളാണെങ്കില്‍ പോലും അപരിചിതരോട് എങ്ങനെ പെരുമാറുമെന്ന് പ്രവചിക്കാനാവില്ല. അത്തരമൊരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധനേടുന്നത്. വാഴപ്പഴം കാണിച്ച് കൊമ്പനാനയെ മുന്നോട്ടു നയിച്ച യുവതിയാണ് ആനയുടെ അപ്രതീക്ഷിത ആക്രമണം നേരിടേണ്ടി വന്നത്.

ജലാശയത്തിനു സമീപമുള്ള കുറ്റിച്ചെടികള്‍ക്കിടയിലൂടെ യുവതിയുടെ കൈയിലുണ്ടായിരുന്ന പഴക്കുല ലക്ഷ്യമാക്കിയെത്തുന്ന കൊമ്പനാനയെ ദൃശ്യത്തില്‍ കാണാം. ഒരു കൈയില്‍ വാഴപ്പഴവും മറുകൈയില്‍ വാഴക്കുലയുമായി നിന്ന യുവതിയെ മുന്നോട്ടെത്തിയ ആന തുമ്പിക്കൈകൊണ്ട് തട്ടിയെറിയുകയായിരുന്നു.യുവതി പഴം നീട്ടിയിട്ടും നല്‍കാതിരുന്നതാണ് ആനയെ പ്രകോപിപ്പിച്ചതെന്നാണ് നിഗമനം. ആനയുടെ ആക്രമണത്തില്‍ യുവതിക്ക് സാരമായ പരുക്കേറ്റിട്ടുണ്ടാകുമെന്നാണ് വിഡിയോ കണ്ടവരുടെ അഭിപ്രായം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ ദൃശ്യം പങ്കുവച്ചത്.

VIDEO Wild Elephant Wild Life