മൂന്നര ലക്ഷം വിലയുള്ള ദിവസേന 30 ലിറ്റര്‍ പാല്‍ തരുന്ന എരുമ; ജാഫറാബാദി ഗുജറാത്തിലെ സ്റ്റാര്‍

മൃഗപരിപാലനത്തിലൂടെ അധികവരുമാനം കണ്ടെത്തുന്നവരാണ് ഗുജറാത്തിലെ അംറേലിയിലുള്ള കര്‍ഷക സമൂഹം. ഇവിടത്തെ ഒരു കര്‍ഷകനായ കഞ്ചിഭായ് മഞ്ജിഭായ് പടോളിയ മൃഗസംരക്ഷണത്തില്‍ നിക്ഷേപം നടത്തി വന്‍തുകയാണ് നേടുന്നത്. ജാഫറാബാദി ഇനത്തില്‍പ്പെട്ട 22 എരുമകളാണ് ഇദ്ദേഹത്തിനുള്ളത്. ഈ എരുമകള്‍ പ്രതിമാസം 900 ലിറ്റര്‍ പാല്‍ നല്‍കുന്നു.

author-image
Lekshmi
New Update
മൂന്നര ലക്ഷം വിലയുള്ള ദിവസേന 30 ലിറ്റര്‍ പാല്‍ തരുന്ന എരുമ; ജാഫറാബാദി ഗുജറാത്തിലെ സ്റ്റാര്‍

മൃഗപരിപാലനത്തിലൂടെ അധികവരുമാനം കണ്ടെത്തുന്നവരാണ് ഗുജറാത്തിലെ അംറേലിയിലുള്ള കര്‍ഷക സമൂഹം. ഇവിടുത്തെ നിരവധി കര്‍ഷകരാണ് പരമ്പരാഗത കൃഷിക്ക് പുറമേ മൃഗപരിപാലനത്തില്‍ നിക്ഷേപം നടത്തുന്നത്. ഇവിടത്തെ ഒരു കര്‍ഷകനായ കഞ്ചിഭായ് മഞ്ജിഭായ് പടോളിയ മൃഗസംരക്ഷണത്തില്‍ നിക്ഷേപം നടത്തി വന്‍തുകയാണ് നേടുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമാണ് ഇദ്ദേഹത്തിനുള്ളത്. മൃഗസംരക്ഷണത്തില്‍ നിക്ഷേപം നടത്തി മികച്ച വരുമാനം നേടിയ ഇദ്ദേഹം ഇപ്പോള്‍ പുറംനാടുകളില്‍ നിന്നുള്ളവര്‍ക്ക് പോലും മാതൃകയാവുകയാണ്.

രണ്ടേമുക്കാല്‍ ഏക്കര്‍ ഭൂമിയില്‍ കൃഷിചെയ്യുന്നതിനൊപ്പം ഇദ്ദേഹം കന്നുകാലികളെയും വളര്‍ത്തുന്നു. ജാഫറാബാദി ഇനത്തില്‍പ്പെട്ട 22 എരുമകളാണ് ഇദ്ദേഹത്തിനുള്ളത്. ഈ എരുമകള്‍ പ്രതിമാസം 900 ലിറ്റര്‍ പാല്‍ നല്‍കുന്നു. ഓരോ ലിറ്ററും 60 80 രൂപയ്ക്കാണ് വില്‍ക്കുന്നത്. പ്രതിമാസം 60,000 രൂപയുടെ പാല്‍ വില്‍ക്കാന്‍ ഇദ്ദേഹത്തിന് സാധിക്കാറുണ്ട്.

അടുത്തിടെ അദ്ദേഹം ഗുജറാത്തിലെ രണവാവില്‍ നിന്ന് വാങ്ങിയ എരുമയ്ക്ക് 3.52 ലക്ഷം രൂപയാണ് വില. ദിവസേന 30 ലീറ്റര്‍ പാല്‍ ആണ് ഇത് നല്‍കുന്നത്. അംറേലിയിലും മറ്റ് പ്രദേശങ്ങളിലും ജാഫറാബാദി എരുമകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ്. ജാഫറാബാദി ശ്രേഷ്ഠ ഒലാദ് എരുമയുടെ വില 1,50,000 രൂപ മുതല്‍ 3,60,000 രൂപ വരെയാണെന്നാണ് കഞ്ചിഭായ് പറയുന്നത്. ഗിര്‍ എരുമ എന്നും ഇവ അറിയപ്പെടുന്നു. ഏകദേശം 25,000 ജാഫറാബാദി എരുമകള്‍ ലോകമെമ്പാടും ഉണ്ടെന്ന് കരുതപ്പെടുന്നു. പാകിസ്ഥാനിലും ഇന്ത്യയിലും എരുമകളിലെ ഒരു പ്രധാന ഇനമാണ് ജാഫറാബാദി.

buffalo milk farmer