ഫ്രാൻസിൽ കണ്ടെത്തിയ ശ്വേത ഹൈഡ്രജൻ നിക്ഷേപം എങ്ങനെയാണ് ഭൂമിയെ രക്ഷിക്കുന്നത്...

By Greeshma Rakesh.02 11 2023

imran-azhar

 

 

ശ്വേത ഹൈഡ്രജൻ നിക്ഷേപം ഫ്രാൻസിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ലോകത്തിന്റെ ഊർജമേഖലയിൽ പുതുവിപ്ലവം സൃഷ്ടിക്കും വിധം പ്രാധാന്യമുള്ളതാണ് ഈ കണ്ടെത്തലെന്നാണ് അവകാശവാദം. ഫ്രാൻസിലെ 2 ശാസ്ത്രജ്ഞരായ ജാക്വസ് പിറോനോൻ, ഫിലിപ്പ് ഡി ഡൊനാറ്റോ എന്നിവരാണ് വടക്കുകിഴക്കൻ ഫ്രാൻസിൽ ഇത്രയും വലിയ ഹൈഡ്രജൻ നിക്ഷേപം കണ്ടെത്തിയത്.

 


കാലാവസ്ഥാ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിൽ അതിന്റെ കണ്ടെത്തലും സാധ്യതയുള്ള ഉപയോഗവും നിർണായക പങ്ക് വഹിക്കും .
ഫോസിൽ ഇന്ധനങ്ങൾ കണ്ടെത്തുന്നതിനായി മേഖലയിൽ പര്യവേക്ഷണം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ശ്വേത ഹൈഡ്രജൻ നിക്ഷേപത്തിലേയ്ക്കെത്തിയത്.ഇത് ഇതുവരെ കണ്ടെത്തിയിട്ടുള്ള ശ്വേത ഹൈഡ്രജന്റെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ഇത്.

 


തറനിരപ്പിൽ നിന്ന് 1.25 കിലോമീറ്റർ താഴ്ചയിലാണ് ഹൈഡ്രജൻ സ്ഥിതി ചെയ്യുന്നത്. 25 കോടി മട്രിക് ടൺ അളവിൽ ഇതുണ്ടാകാമെന്നാണ് ഈ മേഖലയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഭൂമിയുടെ പുറംകാമ്പിൽ (ക്രസ്റ്റ്) ഉത്പാദിപ്പിക്കപ്പെടുന്നതാണു ശ്വേത ഹൈഡ്രജൻ. പല വകഭേദങ്ങളിൽ ഹൈഡ്രജൻ ഊർജാവശ്യത്തിനായി ലഭ്യമായതിൽ ഏറ്റവും ശുദ്ധമായതാണ് ശ്വേത ഹൈഡ്രജൻ. ഇതു കത്തുമ്പോൾ ജലം മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.

 

അതെസമയം പരിസ്ഥിതി പരമായും ഏറെ പ്രാധാന്യമുള്ളതാണ് പുതിയ കണ്ടെത്തലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. കാലാവസ്ഥാവ്യതിയാനം കുറച്ചുകൊണ്ടുവരാൻ ശ്വേത ഹൈഡ്രജൻ ഉപയോഗം സഹായിക്കും. റഷ്യ, ഒമാൻ, ഫ്രാൻസ്, മാലി തുടങ്ങിയിടങ്ങളിലും ശ്വേത ഹൈഡ്രജൻ കണ്ടെത്തിയിട്ടുണ്ട്.

 

വിദൂര സ്ഥലങ്ങളിലാണ് ഇവ സ്ഥിതി ചെയ്യുന്നതെന്നതിനാൽ ഖനനത്തിൽ ബുദ്ധിമുട്ടുണ്ട്.മാത്രമല്ല ശ്വേത ഹൈഡ്രജൻ കൃത്യമായി ഖനനം ചെയ്യാനും അത് ലാഭകരമായ അടിസ്ഥാനത്തിൽ ഉപയോഗത്തിനെത്തിക്കാനും ഇനിയും ധാരാളം കാലമെടുക്കും.നമ്മുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിന് ഹൈഡ്രജൻ അത്യന്താപേക്ഷിതമാണ് കൂടാതെ ശുദ്ധമായ ഊർജ്ജ വിപണിയെ പൂർണ്ണമായും പരിവർത്തനം ചെയ്യാനുള്ള കഴിവുമുണ്ട്.

 


വാഹനങ്ങൾക്കുള്ള ഫ്യുവൽ സെൽ, വ്യാവസായിക ആവശ്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ശ്വേത ഹൈഡ്രജൻ ഉപയോഗിക്കാം. വലിയ അളവിലുള്ള ശ്വേത ഹൈഡ്രജൻ വ്യാവസായികശാലകളിലേ ഉത്പാദിപ്പിക്കാൻ കഴിയുള്ളു എന്നായിരുന്നു ശാസ്ത്രജ്ഞർ കരുതിയിരുന്നത്. ഹൈഡ്രജന്‌റെ മറ്റു വകഭേദങ്ങളായ ഗ്രീൻ ഹൈഡ്രജൻ, ഗ്രേ ഹൈഡ്രജൻ എന്നിവ വ്യാവസായികശാലകളിൽ ഇലക്ട്രോളിസിസ് വഴിയാണ് ഉത്പാദിപ്പിക്കുന്നത്.

 

 

OTHER SECTIONS