ഈ സിംഹക്കൂട്ടം നിഷ്പ്രയാസം മരം കയറും; വിശ്രമം മരകൊമ്പുകളില്‍

നിഷ്പ്രയാസം മരം കയറാന്‍ കഴിയുന്നവയാണ് വുര്‍ഹാമി സിംഹങ്ങള്‍. സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഈ സിംഹങ്ങളുള്ളത് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ റിസേര്‍വ് വനമായ ക്രൂഗര്‍ ഉദ്യാനത്തിലാണ്.

author-image
Priya
New Update
ഈ സിംഹക്കൂട്ടം നിഷ്പ്രയാസം മരം കയറും; വിശ്രമം മരകൊമ്പുകളില്‍

പലയിനത്തില്‍ പെട്ട സിംഹങ്ങളെ മൃഗശാലകളില്‍ നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ പുലികളെ പോലെ മരം കയറുന്ന സിംഹത്തെ അത്ര പെട്ടന്ന് എവിടേയും കാണാന്‍ സാധിക്കില്ല.

നിഷ്പ്രയാസം മരം കയറാന്‍ കഴിയുന്നവയാണ് വുര്‍ഹാമി സിംഹങ്ങള്‍. സഞ്ചാരികളെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന ഈ സിംഹങ്ങളുള്ളത് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ റിസേര്‍വ് വനമായ ക്രൂഗര്‍ ഉദ്യാനത്തിലാണ്.

സാധാരണ സിംഹങ്ങള്‍ മരത്തില്‍ കയറാറില്ല. ഇരയെ പിടിക്കാന്‍ കയറിയാലും ഒരുപാട് നേരം തങ്ങതെ തിരികെ ഇറങ്ങാറാണ് പതിവ്. എന്നാല്‍ വുര്‍ഹാമി സിംഹങ്ങള്‍ അങ്ങനെയല്ല. എന്നാല്‍ ഇവ ഏറ്റവും കൂടുതല്‍ സമയവും ചിലവഴിക്കുന്നത് മരകൊമ്പുകളിലാണ്.

ക്രൂഗര്‍ ഉദ്യാനത്തിലെ മരകൊമ്പുകളില്‍ ഇവ കൂട്ടത്തോടെ വിശ്രമിക്കുന്നത് പതിവ് കാഴ്ചയാണ്. സഫാരി ഗൈഡുകള്‍ പകര്‍ത്തിയ ഇവയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ക്രൂഗര്‍ ദേശീയോദ്യാനത്തിലെ തെക്കന്‍ മേഖലയിലാണ് ഇവ ജീവിക്കുന്നത്. സിംഹങ്ങളുടെ ഈ മരത്തില്‍ കയറ്റം അപൂര്‍വമായതിനാല്‍ ഗവേഷകരും ഇവ നിരീക്ഷിച്ചു വരികയാണ്.

മരം കയറുന്നത് ഇവയുടെ ജന്മസ്വഭാവമായി മാറിയിരിക്കുകയാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ചൂടില്‍ നിന്നും രക്ഷനേടാനാകും വെള്ളത്തിനോടുള്ള ഇഷ്ടക്കുറവുമാകാം ഇവയുടെ മരം കയറ്റത്തിന് പിന്നിലെ കാരണമെന്നാണ് ഗവേഷകരുടെ നിഗമനം.

LION africa