ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന ദ്വീപ് സമൂഹം; വെള്ളപ്പൊക്കം വന്നാലും വീട്ടില്‍ വെള്ളം കയറില്ല

പുംണ്ടിസുകള്‍ എന്ന പേരില്‍ ഒഴുകുന്ന ദ്വീപുകളില്‍ ഒരു കൊച്ചുവീടിനുള്ള സ്ഥലമേ ഇവിടെ ഉണ്ടാകുകയുളളു. മഴക്കാലമായാല്‍ ചങ്ങാടംപോലെ കൊച്ചു പുംണ്ടിസുകള്‍ തടാകത്തില്‍ വളരെ പതുക്കെ ഒഴുകി നടക്കും.

author-image
parvathyanoop
New Update
ഒഴുക്കിനൊപ്പം സഞ്ചരിക്കുന്ന ദ്വീപ് സമൂഹം; വെള്ളപ്പൊക്കം വന്നാലും വീട്ടില്‍ വെള്ളം കയറില്ല

കണ്ടാല്‍ ആരും അതിശയിച്ചുപോകുന്ന തരത്തില്‍ തടാകത്തിനു നടുവിലായി കൊച്ചു ദ്വീപിലാണ് ഈ വീട്.എന്നാല്‍ ഇവിടുത്തെ ജീവിതം എങ്ങനെയാകും എന്നുളള ആകാംഷയും ഒട്ടും വേണ്ട.ഏറെ പ്രത്യേകതയുണ്ട് ഈ ദ്വീപിലെ വീടുകള്‍ക്ക്.

ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണ്.വടക്കു കിഴക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകമാണ് 236 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ലോക്താക്ക് എന്ന തടാകം.

മഴക്കാലത്ത് സാധാരണ സംഭവിക്കുന്ന വെള്ളപ്പൊക്കം പോലുളള പ്രയാസങ്ങള്‍ ഇവിടെ അത്ര കൂടുതലല്ല.വെള്ളപ്പൊക്കം വന്നാലും വീട്ടില്‍ വെള്ളം കയറില്ല.വെള്ളം പൊങ്ങുന്നതിനനുസരിച്ച് പൊങ്ങുതടി പോലെ വീടും ഉയരുകയാണ് പതിവ്.വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ലോക്താക്ക് തടാകത്തിലാണ് ഈ പ്രതിഭാസം സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ബാരക്ക്, മണിപ്പൂര്‍ എന്നീ രണ്ട് നദികളാണ് മണിപ്പൂര്‍ സംസ്ഥാനത്തുള്ളത്. ഇതില്‍ ബാരക്ക് നദിയടക്കം പല നദികളും അവസാനിക്കുന്നത് ലോക്താക് തടാകത്തിലാണ്. ലോക് എന്നാല്‍ നദി എന്നും താക് എന്നാല്‍ അവസാനം എന്നുമാണ് അര്‍ഥം.

താങ്ക, ഇത്തിങ്ക്, സെന്‍ഡ്ര, ഫുബ എന്നിങ്ങനെ നാല് വലിയ ദ്വീപുകളാണ് തടാകത്തിലുള്ളത്. തടാകത്തിലെ ചെറുതും വലുതുമായ ദ്വീപുകളില്‍ ഒരു ലക്ഷത്തിലേറെ ജനങ്ങള്‍ താമസിക്കുന്നുണ്ട്.

ഒഴുകുന്ന ദ്വീപുകളുള്ള ലോകത്തിലെ ഏക ദേശീയ ഉദ്യാനമായ കേയ്ബുള്‍ ലംജാവോയും ലോക്താക്കിലാണുള്ളത്. ഇവിടേക്കുള്ള പ്രവേശനത്തിന് വിദേശികള്‍ക്ക് 200 രൂപയും ഇന്ത്യക്കാര്‍ക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ക്യാമറ കരുതണമെങ്കില്‍ വിദേശികള്‍ അധികമായി 250 രൂപയും നാട്ടുകാര്‍ 50 രൂപയും നല്‍കണം.

ഏതാണ്ട് 40 ചതുരശ്ര കിലോമീറ്ററാണ് കയ്ബുള്‍ ലംജാവോയുടെ വിസ്തീര്‍ണം. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സ്‌കൂളും ഈ ദേശീയ ഉദ്യാനത്തില്‍ തന്നെയാണുള്ളത്. വംശനാശ ഭീഷണി നേരിടുന്ന സാന്‍ഗെയ് മാനുകളുടെ വാസസ്ഥലമാണിത്.

പുംണ്ടിസുകള്‍ എന്ന പേരില്‍ ഒഴുകുന്ന ദ്വീപുകളില്‍ ഒരു കൊച്ചുവീടിനുള്ള സ്ഥലമേ ഇവിടെ ഉണ്ടാകുകയുളളു. മഴക്കാലമായാല്‍ ചങ്ങാടംപോലെ കൊച്ചു പുംണ്ടിസുകള്‍ തടാകത്തില്‍ വളരെ പതുക്കെ ഒഴുകി നടക്കും.

ഒപ്പം ഇവിടുത്തെ വീടുകളും. വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്നതിനാല്‍ വെള്ളപ്പൊക്കം പുംണ്ടിസുകളെ ബാധിക്കാറില്ല.

മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയാണ് ഈ ലോക്താക്ക്. ഇവിടെ നിന്നും ലോക്താക്കിലേക്കുള്ള റോഡ് സൗകര്യവും മികച്ചതാണ്.

ബസും ഷെയര്‍ ടാക്‌സിയും ഓട്ടോയും ലോക്താക്കിന്റെ അതിര്‍ത്തി ഗ്രാമമായ മൊയ്രാങ് വരെ എത്തും. ഇംഫാലില്‍ നിന്നും മൊയ്രാങിലേക്ക് ഏതാണ്ട് 30 കിലോമീറ്റര്‍് ദൂരമുണ്ട്.ലോക്താക്ക് സഞ്ചാരികളുടെ ഇഷ്ട സ്ഥലവും കൂടിയാണ്.

lokthak island manippour