സിംഹത്തിന്റെ മുന്നില്‍ അകപ്പെട്ട് കുഞ്ഞ്; രക്ഷിക്കാന്‍ ഓടിയെത്തി അമ്മ ജിറാഫ്, വീഡിയോ വൈറല്‍

By Greeshma.12 03 2023

imran-azhar

 

 

സാധാരണ മൃഗങ്ങളുടെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. എന്നാല്‍ അത്തരം വീഡിയോകളില്‍ അമ്മയുടെയും കുഞ്ഞുങ്ങളുടേയും വീഡിയോയ്ക്കാണ് കൂടുതല്‍ സ്വീകാര്യത. ഇനിയിപ്പോള്‍ മനുഷ്യനായാലും മൃഗമായാലും തങ്ങളുടെ കുഞ്ഞുങ്ങള്‍ അക്രമിക്കപ്പെട്ടാല്‍ അവയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അമ്മമാരും അച്ഛന്മാരും അങ്ങേയറ്റം പരിശ്രമിക്കാറുണ്ട്. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്.

 

ഈ വീഡിയോയില്‍ ഒരു അമ്മ ജിറാഫ് സിംഹത്തില്‍ നിന്നും തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ വേണ്ടി ഓടിയെത്തുന്ന രംഗമാണ് കാണാനാവുക. വീഡിയോയുടെ തുടക്കത്തില്‍ ഒരു സിംഹം ജിറാഫ് കുഞ്ഞിന്റെ അടുത്തേക്ക് ഓടി വരുന്നത് കാണാം. തൊട്ടുപിന്നാലെ, സിംഹം ജിറാഫിന്റെ കഴുത്തില്‍ കടിക്കാനും അതിനെ നിലത്തേക്ക് വീഴ്ത്തി കൊല്ലാനും ഒക്കെ ശ്രമിക്കുന്നുണ്ട്.അടുത്ത നിമിഷം ജിറാഫ് സിംഹത്തിന്റെ ഭക്ഷണമാവും എന്ന് കാഴ്ച്ചക്കാര്‍ കരുതിപ്പോകും. എന്നാല്‍, ആ ധാരണകളെയെല്ലാം മാറ്റിമറിച്ച് അമ്മ ജിറാഫ് അങ്ങോട്ട് ഓടിയെത്തുകയാണ്. അതോടെ കുഞ്ഞ് ജിറാഫിനെയും അവിടെയിട്ടു കൊണ്ട് സിംഹം ഓടിപ്പോകുന്നത് കാണാം. ഈ ജിറാഫ് തന്റെ കുഞ്ഞിനെ സിംഹത്തില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടിയാണ് ഓടിയെത്തുന്നത് എന്ന് ഇന്‍സ്റ്റഗ്രാം വീഡിയോയുടെ കാപ്ഷനില്‍ നല്‍കിയിട്ടുണ്ട്.

 

ഇങ്ങനെയൊക്കെ ആണെങ്കിലും ഈ വീഡിയോ കാണുന്ന പലരേയും ബുദ്ധിമുട്ടിക്കുന്നുണ്ട്. പലരും, ഒരു ജിറാഫ് കുഞ്ഞ് അക്രമിക്കപ്പെടുന്നത് കാണാന്‍ വയ്യ, ഇത്തരം വീഡിയോ ഷെയര്‍ ചെയ്യുന്നത് ദയവായി അവസാനിപ്പിക്കണം എന്ന് കമന്റ് ചെയ്തിട്ടുണ്ട്. അതേ സമയം മറ്റ് ചിലര്‍, ഇത് പ്രകൃതിയിലെ സ്വാഭാവികതയാണ് എന്നും അത്തരം കാഴ്ചകള്‍ എല്ലാം ചേര്‍ന്നതാണ് പ്രകൃതി എന്നും കുറിച്ചിട്ടുണ്ട്.

OTHER SECTIONS