കുറഞ്ഞ ചെലവില്‍ ചൂടിനും തണുപ്പിനും ചേര്‍ന്ന വീട്: ഹംഗറിയില്‍ മണ്‍വീടുകളും വൈക്കോല്‍ വീടുകളും തിരികെ വരുന്നു

പണ്ട് മണ്‍വീടുകളിലും വൈക്കോല്‍ മേഞ്ഞ വീടുകളുകളിലിലെല്ലാമാണ് ആളുകള്‍ താമസിച്ചിരുന്നത്. എന്നാല്‍ ഭൂരിഭാഗം പേരുടെ വീടുകളും ഇങ്ങനെയാണ് ഉണ്ടാക്കിയിരുന്നത്

author-image
Priya
New Update
കുറഞ്ഞ ചെലവില്‍ ചൂടിനും തണുപ്പിനും ചേര്‍ന്ന വീട്: ഹംഗറിയില്‍ മണ്‍വീടുകളും വൈക്കോല്‍ വീടുകളും തിരികെ വരുന്നു

പണ്ട് മണ്‍വീടുകളിലും വൈക്കോല്‍ മേഞ്ഞ വീടുകളുകളിലിലെല്ലാമാണ് ആളുകള്‍ താമസിച്ചിരുന്നത്. എന്നാല്‍ ഭൂരിഭാഗം പേരുടെ വീടുകളും ഇങ്ങനെയാണ് ഉണ്ടാക്കിയിരുന്നത്.

എന്നാല്‍ പിന്നീട് വീടുകളുടെ നിര്‍മ്മാണ രീതിയിലും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളിലും മാറ്റങ്ങള്‍ വന്നു. പക്ഷേ,ഹംഗറിയില്‍ ഇപ്പോള്‍ അതുപോലെ ഉള്ള വീടുകള്‍ ചെലവ് കുറച്ച് വീണ്ടും നിര്‍മ്മിച്ച് തുടങ്ങിയിരിക്കുകയാണ്.

ബില്‍ഡറായ ജാനോസ് ഗാസ്പര്‍ ഇത്തരത്തില്‍ വീട് നവീകരിക്കുന്ന ആളാണ്. ജോലിത്തിരക്ക് കാരണം നിന്നുതിരിയാന്‍ നേരമില്ല എന്നാണ് ജാനോസ് പറയുന്നത്.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ജാനോസിനുള്ള ജോലി ഉറപ്പിച്ച് കഴിഞ്ഞു.ജാനോസ് ഇതുവരെ 200 മണ്‍വീടുകളാണ് പണിതത്.ഇങ്ങനെ വീടുകള്‍ നിര്‍മ്മിക്കുന്ന ഈ രീതി നിയോലിത്തിക്ക് കാലഘട്ടം മുതലുള്ളതാണ്.

ജാനോസിന്റെ കൂടെയുള്ള ആഡം ബിഹാരി പറയുന്നത് തികച്ചും പ്രകൃതിയില്‍ നിന്നും കിട്ടുന്ന വസ്തുക്കള്‍ ഉപയോഗിച്ചു കൊണ്ടാണ് ഈ വീട് നിര്‍മ്മിക്കുന്നത് എന്നാണ്.

ഹംഗറിക്കാര്‍ക്ക് തങ്ങളുടെ കയ്യിലും ചുറ്റുവട്ടത്തും ഉള്ളത് വച്ച് എങ്ങനെ വീട് പണിയണം എന്നതിനെ കുറിച്ച് നല്ല ധാരണയുണ്ട് എന്നും ആഡം പറയുന്നു.100 വര്‍ഷം മുന്‍പാണ് ഈ ചുമരുകള്‍ പണി കഴിപ്പിച്ചത്.

എന്നാല്‍ പോലും ഇനിയും ഒരു നൂറ് വര്‍ഷം അവ അത് പോലെ നിലനില്‍ക്കും എന്നും ഒരു മണ്‍ചുമര് ചൂണ്ടിക്കാട്ടി ആഡം പറയുന്നുണ്ട്.ജാനോസാണ് ആഡത്തിനെ മണ്‍വീട് നിര്‍മ്മാണത്തിന് പരിശീലിപ്പിച്ചത്.

ഹംഗറിയില്‍ എവിടെയും ഇതുപോലെയുള്ള വീടുണ്ടാക്കാനുള്ള മണ്ണ് കാണാം. ഈ തരത്തിലുള്ള വീട് പണിയുന്നത് കൊണ്ട് പ്രകൃതിക്ക് ദോഷങ്ങളൊന്നുമില്ല എന്നും ജാനോസ് പറയുന്നു.

ഹംഗറിയില്‍ ഏഴില്‍ ഒന്ന് ആള്‍ക്കാരും ഇപ്പോഴും ഇത്തരം വീടുകളില്‍ തന്നെയാണ് താമസിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലുള്ളവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും എപ്പോഴും ഇത്തരം വീടുകളില്‍ തന്നെ ആയിരുന്നു താമസിച്ചിരുന്നത് എന്നും ഇവര്‍ പറയുന്നു.

എന്നാല്‍, ഇന്ന് നിരവധി പേര്‍ ഇത്തരത്തിലുള്ള വീടുകള്‍ തെരഞ്ഞെടുക്കുന്നുണ്ട്. ചെലവ് കുറവാണ്. അധികം വസ്തുക്കള്‍ ആവശ്യമില്ല. ചൂടിനും തണുപ്പിനും ചേര്‍ന്നതാണ് മണ്‍വീടുകള്‍ എന്നിവയെല്ലാമാണ് ഇങ്ങനെയുള്ള വീടുകളുടെ പ്രത്യേകത. അത് തന്നെയാണ് ഇവയ്ക്ക് പ്രിയം വര്‍ധിക്കാന്‍ കാരണം എന്നും ജാനോസ് പറയുന്നു.

 

mud houses straw houses hungary