ജപ്പാനില്‍ ഇതാ പുതിയൊരു ദ്വീപും കൂടി..

By web desk.17 11 2023

imran-azhar

 

ടോക്കിയോ: ജപ്പാന്‍..... അനേകം ദ്വീപുകളാല്‍ ചുറ്റപ്പെട്ട രാജ്യം. ഇപ്പോഴിതാ ജപ്പാനില്‍ പുതിയൊരു ദ്വീപ് പിറവിയെടുത്തിരിക്കുന്നു. ഒഗസ്വാര ദ്വീപശൃംഖലയ്ക്ക് സമീപമായാണ് പുതിയ ദ്വീപിന്റെ പിറവി. കഴിഞ്ഞ മാസം സമുദ്രത്തിനടിയില്‍ സംഭവിച്ച ഒരു അഗ്‌നിപര്‍വത വിസ്ഫോടനമാണ് പുതിയ ദ്വീപിന്റെ ജനനത്തിന് കാരണം. ഒക്ടോബര്‍ 21നായിരുന്നു ജപ്പാനിലെ അതിപ്രശസ്തമായ ഇവോ ജിമ ദ്വീപിനു സമീപം സമുദ്രാന്തര അഗ്‌നിപര്‍വത വിസ്ഫോടനം ഉണ്ടായത്.

 

ഈ അഗ്‌നിപര്‍വ വിസ്ഫോടനം 10 ദിവസത്തോളം നീണ്ടു നിന്നു. ഇതിന്റെ ഫലമായുണ്ടായ ചാരം സമുദ്രത്തിന്റെ അന്തര്‍ഭാഗത്ത് അടിഞ്ഞുകൂടുകയും അത് സമുദ്രനിരപ്പിനു വരികയും ചെയ്തു. അങ്ങനെയാണ് പുതിയ ദ്വീപ് ഉണ്ടാകുന്നത്. ഇതാദ്യമായല്ല ഇങ്ങനെയൊരു പ്രതിഭാസം ഭൂമിയിലുണ്ടാകുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഇങ്ങനെ പല ദ്വീപുകളും പൊന്തിവന്നിരുന്നു. ഇതില്‍ പ്രശസ്തമാണ് സര്‍ട്‌സി. 1963ല്‍ ആണ് ഐസ്ലന്‍ഡിനു സമീപം സര്‍ട്‌സി ഉയര്‍ന്നു വന്നത്.

 


രണ്ടാം ലോകയുദ്ധ സമയത്ത് യുഎസും ജപ്പാനുമായുള്ള ഏറ്റവും രൂക്ഷമായ യുദ്ധങ്ങളിലൊന്ന് നടന്നത് ഇവോ ജിമ ദ്വീപിലായിരുന്നു. പുതുതായി രൂപം കൊണ്ട ദ്വീപിന് ഇതുവരെയും പേര് നല്‍കിയിട്ടില്ല. 100 മീറ്റര്‍ വിസ്തീര്‍ണമുള്ളതാണ് ഈ ദ്വീപ്. ജപ്പാനില്‍ ഉദയം കൊണ്ട പല ദ്വീപുകളും അഗ്നിപര്‍വത പ്രവര്‍ത്തനങ്ങളില്‍ നിന്ന് രൂപംക്കൊണ്ടതാണ്.

 

 

OTHER SECTIONS