By Lekshmi.21 05 2023
ഐസ്വാൾ: മിസോറാമിലെ ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ അത്യപൂർവ്വമായ ഇനത്തിൽപ്പെട്ട പറക്കുന്ന ഗെക്കോയെ ഗവേഷകർ കണ്ടെത്തി.മിസോറാം സര്‍വകലാശാലയിലെ ഗവേഷകരും ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഫോർ ബയോളജിയിലെ ഗവേഷകരുമാണ് കണ്ടെത്തലിന് പിന്നില്‍.
പാരച്യൂട്ട് ഗെക്കോയെന്നാണ് പുതിയ ഇനത്തിന് പേര് നല്‍കിയിരിക്കുന്നത്.ചൂടന്‍ കാലാവസ്ഥകളില്‍ ലോകമെമ്പാടും ഇവയെ കാണാന്‍ കഴിയും.മാംസഭുക്കുകളായ പല്ലിവിഭാഗക്കാരാണ് ഗെക്കോകള്‍.
ഇണ ചേരലിന് മറ്റു ഗെക്കോ വിഭാഗക്കാരെ അപേക്ഷിച്ച് ഇവ ഉയര്‍ന്ന ഒച്ചയാണുണ്ടാക്കുന്നത്.
മിസോറാമില്‍ നിലവില്‍ കണ്ടെത്തിയിരിക്കുന്ന ഗെക്കോയെ മുന്‍പ് ബംഗ്ലാദേശ്,മ്യാന്‍മര്‍,തായ്‌ലന്‍ഡ്,കംബോഡിയ തുടങ്ങിയിടങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.ഗെക്കോ പോപ്പെയ്ന്‍സിസ് എന്ന ഗെക്കോ വിഭാഗവുമായി ഇവയ്ക്ക് സാമ്യമുണ്ട്.ഗെക്കോ ജനുസ്സിലെ സിറ്റോസൂവണ്‍ ഉപജാതി കൂടിയാണ് പുതുതായി കണ്ടെത്തിയ ഗെക്കോ.
ഇവയുടെ 13 വര്‍ഗങ്ങളെ തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം കാണാം.20 സെന്റിമീറ്റര്‍ നീളം വരുന്ന ഗ്ലൈഡിംഗ് ഗെക്കോ ഏറിയ സമയവും മരങ്ങളിലാകും സമയം ചെലവഴിക്കുക.ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് ഇവയ്ക്ക് സഞ്ചരിക്കാന്‍ കഴിയും.രാത്രിസമയങ്ങളിലാകും ഇക്കൂട്ടര്‍ സജീവമാകുക.ഗ്ലൈഡിംഗ് ഗെക്കോയുടെ ഇന്ത്യയിലെ എണ്ണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.