/kalakaumudi/media/post_banners/7aaa844794960e4b090b2bcee71d3b177135e6fe396e14f1f0c973fcdad493bf.jpg)
നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ 16 വര്‍ഷത്തിനിടെ കടുവകളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവ്. 2006ല്‍ വെറും 76 കടുവളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് 306ല്‍ എത്തിനില്‍ക്കുന്നു.
ആനമലൈ ടൈഗര്‍ റിസര്‍വ്, കളക്കാട് മുണ്ടന്‍തുറൈ ടൈഗര്‍ റിസര്‍വ്, മുതുമലൈ ടൈഗര്‍ റിസര്‍വ്, ശ്രീവിലിപുത്തൂര്‍ മേഘമലൈ ടൈഗര്‍ റിസര്‍വ്, സത്യമംഗലം ടൈഗര്‍ റിസര്‍വ് എന്നിങ്ങനെ അഞ്ച് കടുവ സങ്കേതങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്. സംസ്ഥാനത്ത് മുതുമലൈ കടുവ സങ്കേതത്തിലാണ് ഏറ്റവുമധികം കടുവകള്‍ കാണപ്പെടുന്നത്. 2018ലെ സെന്‍സസ് പ്രകാരം തമിഴ്‌നാട്ടിലെ കടുവകളുടെ എണ്ണം 264 ആയിരുന്നു.
ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം കടുവകളുള്ളത് കര്‍ണാടകത്തിലാണ്. 2018ലെ കണക്കുകള്‍ പ്രകാരം കര്‍ണാടകത്തില്‍ കടുവകളുടെ എണ്ണം 524 ആയിരുന്നു. കര്‍ണാടകയ്ക്ക് പിന്നാലെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവുമധികം കടുവകളുള്ളത് തമിഴ്‌നാടാണ്. 2022 സെന്‍സസ് പ്രകാരം കേരളത്തിലെ കടുവകളുടെ എണ്ണം 213 ആണ്. കേരളത്തില്‍ 2018ലെ കണക്കുകള്‍ പ്രകാരം കടുവകളുടെ എണ്ണം 190 മാത്രമായിരുന്നു. പശ്ചിമഘട്ടത്തിലെ കടുവകളുടെ എണ്ണം 2022ലെ കണക്കുകള്‍ പ്രകാരം 1,087 ആണ്. 2018ല്‍ ഇത് വെറും 981 ആയിരുന്നു.