വാഹനമിടിച്ചു ജീവനറ്റ അമ്മക്കുരങ്ങന്റെ നെഞ്ചോടുചേര്‍ന്നു കരയുന്ന കുട്ടിക്കുരങ്ങന്‍- നൊമ്പരമായി...

വാഹനമിടിച്ച് ജീവനറ്റു കിടക്കുന്ന ഒരു അമ്മ കുരങ്ങന്റെയും അതിന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടന്നു കരയുന്ന കുഞ്ഞിന്റെയും ദൃശ്യമാണിത്

author-image
greeshma
New Update
വാഹനമിടിച്ചു ജീവനറ്റ അമ്മക്കുരങ്ങന്റെ നെഞ്ചോടുചേര്‍ന്നു കരയുന്ന കുട്ടിക്കുരങ്ങന്‍- നൊമ്പരമായി...

 

അപകടങ്ങള്‍ കാരണം അനാഥമാകുന്ന ബാല്യങ്ങള്‍ എന്നും ഒരു നൊമ്പരമാണ്. അത് മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങള്‍ക്കും സമ്മാനിക്കുന്നത് തീരാനൊമ്പരമാണ്. ആ നഷ്ട്ടം ജീവിതകാലം മുഴുവന്‍ നമ്മെ വേട്ടയാടും. ദിനംപ്രതി അപകടങ്ങളില്‍ പൊലിയുന്ന മൃഗങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.

പലപ്പോഴും വനപരിധിയോടു ചേര്‍ന്നുള്ള റോഡു മറികടക്കാനെത്തുന്ന വന്യമൃഗങ്ങളാണ് അപകടത്തില്‍ പെടുന്നതും തുടര്‍ന്ന് മരണപ്പെടുന്നതും. വേഗതയിലെത്തുന്ന വാഹനങ്ങള്‍ തട്ടിയാണ് ഇവയുടെ ജീവന്‍ നഷ്ടപ്പെടുന്നത്.

അത്തരത്തില്‍ നൊമ്പരപ്പെടുത്തുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

വാഹനമിടിച്ച് ജീവനറ്റു കിടക്കുന്ന ഒരു അമ്മ കുരങ്ങന്റെയും അതിന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു കിടന്നു കരയുന്ന കുഞ്ഞിന്റെയും ദൃശ്യമാണിത്. കാണുന്ന കാഴിച്ചക്കാരെ വിഷമിപ്പിക്കുന്ന സംഭവം നടന്നത് അസമിലാണ്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. റോഡില്‍ ജീവനറ്റു കിടക്കുന്ന അമ്മക്കുരങ്ങിന്റെ ശരീരത്തോട് പറ്റിച്ചേര്‍ന്നിരുന്ന കരയുന്ന കുഞ്ഞിന്റെ ദൃശ്യം ഹൃദയഭേദകമാണ്.

ഈ ദൃശ്യം കാലങ്ങളോളം തന്നെ വേദനിപ്പിക്കുമെന്നും സുശാന്ദ നന്ദ ട്വിറ്ററില്‍ കുറിച്ചു. കുഞ്ഞിനെ അവിടെ നിന്ന് രക്ഷിക്കാന്‍ വേണ്ട നടപടികള്‍ ചെയ്തുകഴിഞ്ഞെന്നും അദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തി. ഗോള്‍ഡന്‍ ലങ്കൂര്‍ വിഭാഗത്തില്‍പ്പെട്ട കുകങ്ങനാണ് വാഹനമിടിച്ചു ജീവനറ്റത്.

video baby langur weeping after mothers tragic death