ആത്മഹത്യ ചെടി;മരണ തുല്യമായ വേദന നല്‍കി നാഡിവ്യൂഹത്തെ തളര്‍ത്തും

By parvathyanoop.11 01 2023

imran-azharകിഴക്കന്‍ ഓസ്ട്രേലിയയിലെ മഴക്കാടുകളില്‍ ധാരാളമായി കാണുന്ന ചെടിയണിത്. ആത്മഹത്യാ ചെടി അഥവാ സൂയിസൈഡ് പ്ലാന്റ് എന്നറിയപ്പെടുന്ന ഇത്ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സ് എന്ന പേരിലും ത് അറിയപ്പെടുന്നു.ഇത് ദേഹത്ത് തട്ടിയാല്‍ തന്നെ അപകടമാണ്.

 


ചാകാന്‍ തോന്നുന്നത്ര വേദന മനുഷ്യര്‍ക്ക് ഈ ചെടിയുടെ സ്പര്‍ശമേറ്റാല്‍ ഉണ്ടാകും. ഇതിന്റെ വിഷമാണ് ആത്മഹത്യ ചെടി എന്ന് ഇതിനെ വിളിക്കാന്‍ കാരണം. നമ്മുടെ നാട്ടില്‍ കാണപ്പെടുന്ന ചൊറുതനത്തിന്റെ മറ്റൊരു പതിപ്പ്.വിഷത്തിന്റെ വീര്യം പതിന്മടങ്ങ് അധികമാണ്.

 


പുറത്തേക്ക് തള്ളി നില്‍ക്കുന്ന മുള്ളുകള്‍ ഇവയുടെയും ഇലകളിലുണ്ട്.തൊട്ടാല്‍ ശരീരഭാഗം തടിച്ച് ചുവന്ന് ആള്‍ വേദന കൊണ്ട് പുളയും. മരിച്ചാല്‍ വേണ്ടില്ലായിരുന്നു എന്ന് സ്പര്‍ശനമേറ്റ ആള്‍ക്ക് തോന്നിപ്പിക്കും വിധത്തിലാണ് വേദന അനുഭവപ്പെടുന്നത്.

 


മുള്ളുകളിലുള്ള നീറോടോക്‌സിനാണ് കഠിന വേദനയുണ്ടാക്കുന്നത്. നാഡിവ്യൂഹത്തെ തളര്‍ത്തുന്ന തരത്തിലുള്ള വിഷാംശമാണ് ഇത്. കൂടാതെ വൈദ്യുത ഷോക്ക് നമ്മളിലുണ്ടാകുന്ന പോലെ ഇതേ സമയത്ത് ഈ ചെടിയില്‍ നിന്നുമുണ്ടാകും.ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സ് ശരീരത്ത് കൊണ്ടാല്‍ പിന്നെ അതിന്റെ മുള്ളുകള്‍ പിഴുത് മാറ്റുകയാണ് പ്രധാന നടപടി.

 


തീരെ ചെറുതായതിനാല്‍ കൈ കൊണ്ടല്ല മെഴുക് ഉപയോഗിച്ചാണ് ഇവ പിഴുത് മാറ്റുന്നത്. മനുഷ്യര്‍ക്കും ചില മൃഗങ്ങള്‍ക്കും മാത്രം മരണ തുല്യമായ വേദന നല്‍കുന്ന ചെടി ചില മൃഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കാറുമില്ല. ജിംപി ജിംപി എന്നാണ് പ്രാദേശിക ഭാഷയിലെ ഈ ചെടിയുടെ വിളിപ്പേര്.

 


പണ്ട് ഏതോ വ്യക്തി ടോയ്‌ലറ്റ് പേപ്പറിന് പകരം ഈ ചെടി ഉപയോഗിച്ചെന്നും അയാള്‍ സ്വയം വെടി വച്ച് മരിച്ചതിനു ശേഷമാണ് ഈ ചെടിക്ക് ആത്മഹത്യാ ചെടിയെന്ന പേര് വന്നതെന്ന കഥയും ഓസ്ട്രേലിയയില്‍ നിലവിലുണ്ട്.പിഴുത് മാറ്റിയാല്‍ തന്നെയും പെട്ടെന്ന് ഈ വേദന മാറുകയില്ല.മാസങ്ങളോളം ഈ ഭാഗത്ത് ചിലപ്പോള്‍ വദന അനുഭവപ്പെടും.

 


ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള വേദനകളെ ഒന്നും ഈ ചെടിയുടെ മുള്ളു കൊണ്ടാല്‍ കിട്ടുന്ന വേദനയുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു.

 

വേരുകള്‍ ഒഴികെ ഹൃദയാകൃതിയിലുള്ള ഇലകള്‍, തണ്ട്, പിങ്ക് - പര്‍പ്പിള്‍ നിറങ്ങളിലുള്ള കായകള്‍ തുടങ്ങി ഈ ചെടിയുടെ എല്ലാ ഭാഗങ്ങളും സൂചി പോലെയുള്ള ചെറു രോമങ്ങളാല്‍ നിറഞ്ഞതാണ്.

 

ഓസ്ട്രേലിയയെ കൂടാതെ മലുകു ദ്വീപുകളിലും ഇന്തോനേഷ്യയിലും ഇവ കാണപ്പെടുന്നു. മള്‍ബറി പഴങ്ങളോട് സാദൃശ്യമുള്ള പഴങ്ങളോടുകൂടിയ ഇവ മൂന്നുമുതല്‍ 10 അടി വരെ നീളത്തില്‍ കാണപ്പെടുന്നു.

 

 

 

OTHER SECTIONS