അന്‍പതിലധികം മുതലകള്‍ക്കു മുന്നില്‍ അകപ്പെട്ടു പോയ യുവാവിന്റെ അതിജീവനം;വീഡിയോ

By parvathyanoop.20 02 2023

imran-azhar


ഇന്ന് സോഷ്യല്‍ മീഡിയയില്‍ പല തരത്തിുളള വീഡിയോകള്‍ ആളുകള്‍ പങ്ക് വയ്ക്കാറുണ്ട്. എന്നാല്‍ അവയില്‍ ചിലത് ആശങ്കയുണര്‍ത്തുന്നതോ അതുമല്ലെങ്കില്‍ അത്ഭുതപ്പെടുത്തുന്നതോ ആകാറുണ്ട്.

 

ഉരഗവര്‍ഗ്ഗത്തില്‍പ്പെടുന്ന ശീതരക്തമുള്ള ഒരു ജീവി കൂടിയാണ് മുതല .ഇവയുടെ ശരീരത്തിന്റെ താപനില തന്നെ അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കുന്നതാണ്.ഭക്ഷണമില്ലാതെ മുതലകള്‍ക്ക് ദീര്‍ഘകാലം കഴിയാനാകും.

 

വലിയ മുതലകള്‍ക്കു ഒരു വര്‍ഷം വരെ ഇങ്ങനെ കഴിയാന്‍ പറ്റുമെന്നതാണ് പഠനങ്ങല്‍ തെളിയിക്കുന്നത്.ഇത്തരത്തിലുളല ഒരു കൂട്ടം മുതലയുടെ വലയില്‍ അകപ്പെട്ട ആളിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്നത്.

 

മനുഷ്യരെ പോലും ഞൊടിയിടയ്ക്കുള്ളില്‍ പിടികൂടി വലിയ വായ്ക്കുള്ളിലാക്കി ഞെരിച്ചമര്‍ത്താന്‍ ഒരൊറ്റ മുതല തന്നെ ധാരാളമാണ്. ഓര്‍ത്താല്‍ തന്നെ ഭയന്ന് വിറച്ചു പോകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നത്.

 

 

അന്‍പതിലധികം മുതലകള്‍ക്കു മുന്നില്‍ അകപ്പെട്ടു പോയ ഒരു വ്യക്തിയാണ് വീഡിയോയിലുള്ളത്. ഒത്തു കിട്ടിയാല്‍ ആക്രമിക്കാനായി തക്കം പാര്‍ത്തിരിക്കുന്ന മുതലകളുടെ വായില്‍ നിന്നും രക്ഷപെടാന്‍ ഏണിയില്‍ കയറി നില്‍ക്കുകയാണ് ഇയാള്‍.

 

ഏണിയുടെ താഴെയായി കൂട്ടത്തോടെ നില്‍ക്കുന്ന മുതലകളുടെ ചലനത്തില്‍ താഴെ വീഴാതിരിക്കാനായി തൊട്ടടുത്ത മരത്തില്‍ ഇയാള്‍ മുറുകെ ചുറ്റിപ്പിടിച്ചിട്ടുമുണ്ട്. അബദ്ധത്തില്‍ ഒന്ന് പിടിപെട്ടാല്‍ മുതലകള്‍ക്ക് നടുവില്‍ വീണ് ജീവന്‍ നഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

 

ഈ കാഴ്ച കണ്ടുനിന്ന ചിലരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഭയത്തോടെ ആളുകള്‍ നിലവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാന്‍ സാധിയ്ക്കും.ആദ്യ കാഴ്ചയില്‍ തന്നെ ഭയമുളവാക്കുന്ന ഈ വിഡിയോ, എവിടെ നിന്നാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് എന്നത് വ്യക്തമല്ല.

 

 

ആ വ്യക്തി കടന്നുപോയ അവസ്ഥ ഭീകരമായിരിക്കും എന്ന തരത്തിലാണ് ഭൂരിഭാഗം പേരും പ്രതികരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

 

എത്ര ശക്തിയുള്ളവരാണെങ്കിലും ഇത്തരമൊരു സാഹചര്യത്തില്‍ അതൊന്നും വിലപ്പോവില്ല എന്ന് ഓര്‍മപ്പെടുത്തുന്ന ഒരു വീഡിയോ കൂടിയാണിതെന്ന് ചിലര്‍ കമന്റ് ചെയ്യുന്നു.

 

ഈ വ്യക്തി മുതലകളുടെ ആക്രമണമേല്‍ക്കാതെ രക്ഷപ്പെട്ടോ എന്നറിയാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവരാണ് ഏറെയും. നിസ്സാരമെന്ന് കരുതി വേണ്ടത്ര പരിശീലനമില്ലാതെ വന്യമൃഗങ്ങളോട് ഇടപഴകാന്‍ ശ്രമിച്ചാല്‍ ഇതായിരിക്കും ഉണ്ടാവുക എന്ന് ഒരാള്‍ കുറിച്ചു.

 

മുതലകള്‍ ഒന്ന് ശ്രമിച്ചിരുന്നെങ്കില്‍ നിസ്സാരമായി ഇയാളെ ഇരയാക്കാമായിരുന്നു .എന്നാല്‍ അവയ്ക്ക് വിശപ്പില്ലാത്ത സമയത്താവാം സംഭവം നടന്നതെന്നും മറ്റ് ചിലര്‍
കമന്റ് ചെയ്തു.

 

OTHER SECTIONS