ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴപെയ്യുന്ന രാജ്യം? മഴക്കാടുകള്‍ തിങ്ങിനിറഞ്ഞ ആ രാജ്യം ഇതാണ്......

ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രാജ്യം ഇന്ത്യയല്ല.ആ റെക്കോര്‍ഡിനുടമയായിരിക്കുന്നത് മറ്റൊരു രാജ്യമാണ്.

author-image
Greeshma Rakesh
New Update
ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴപെയ്യുന്ന രാജ്യം? മഴക്കാടുകള്‍ തിങ്ങിനിറഞ്ഞ ആ രാജ്യം ഇതാണ്......

(പ്രതീകാത്മക ചിത്രം)

ഭൂമിയില്‍ ഏറ്റവും കൂടുതല്‍ മഴപെയ്യുന്ന പ്രദേശം ഇന്ത്യയിലാണെന്നത് അറിയാത്തവരായി ആരുമില്ല. മേഘങ്ങളുടെ വീടെന്ന് അര്‍ഥമുള്ള മേഘാലയ സംസ്ഥാനത്തെ ഈസ്റ്റ് ഖാസി കുന്നുകളില്‍ സ്ഥിതി ചെയ്യുന്ന മൗസിന്റാമാണ് ആ പ്രദേശം. 11,871 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്യുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.

മൗസിന്റാമിന് മുന്‍പ് ഈ റെക്കോര്‍ഡ് മേഘാലയയിലെ തന്നെ മറ്റൊരു പ്രദേശമായ ചിറാപുഞ്ചിക്കായിരുന്നു. 11,777 മില്ലിമീറ്ററാണ് ഇവിടത്തെ മഴപ്പെയ്ത്തിന്റെ തോത്. മണ്‍സൂണ്‍ കാലഘട്ടത്തില്‍ 15 മുതല്‍ 20 ദിവസങ്ങള്‍ വരെ ഇവിടെ തുടര്‍ച്ചയായി മഴ പെയ്യാറുണ്ട്.

എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന രാജ്യം ഇന്ത്യയല്ല. തെക്കന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയാണ് ആ റെക്കോര്‍ഡിനുടമയായിരിക്കുന്നത്. ഒരു വര്‍ഷം 3240 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്യുന്നത്. ഇതേ തുടര്‍ന്ന് രാജ്യത്ത് ചിലമേഖലകളില്‍ സ്ഥിരമായി പ്രളയവുമുണ്ടാകാറുമുണ്ട്. പസിഫിക് സമുദ്രത്തോടു ചേര്‍ന്നുള്ള കൊളംബിയന്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മഴ. ധാരാളം മഴക്കാടുകളും കൊളംബിയയിലുണ്ട്.

മൗസിന്‍ റാമും ചിറാപുഞ്ചിയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമായ ടൂട്ടുനെന്‍ഡോ സ്ഥിതി ചെയ്യുന്നതും കൊളംബിയയില്‍ തന്നെ. ഇവിടെ 2 മഴസീസണുകണാണുള്ളത്. വര്‍ഷം മുഴുവന്‍ ഇവിടെ മഴയാണ്. 11770 മില്ലിമീറ്ററാണ് വാര്‍ഷിക മഴപ്പെയ്ത്തിന്റെ തോത്.

കൊളംബിയയിലെ ക്വിബ്ഡോ ജില്ലയിലാണ് ടൂട്ടുനെന്‍ഡോ സ്ഥിതി ചെയ്യുന്നത്. കൊളംബിയ കൂടാതെ സാവോ ടോം, പാപ്പുവ ന്യൂഗിനി, സോളമന്‍ ദ്വീപുകള്‍, പാനമ, കോസ്റ്ററിക, മലേഷ്യ, ബ്രൂണെ, ഇന്തൊനീഷ്യ, ബംഗ്ലദേശ് തുടങ്ങിയിടങ്ങളിലും വന്‍ മഴപ്പെയ്ത്താണ്.

rain Environment Worder World Rainfall