പെൺ കാട്ടുചിമ്പാൻസികളിൽ ആർത്തവവിരാമം സംഭവിക്കുന്നതിന്റെ തെളിവുകൾ; പുതിയ പഠനം

പടിഞ്ഞാറൻ ഉഗാണ്ടയിലെ എൻഗോഗോയിലെ കാട്ടു ചിമ്പാൻസികളിൽ 30 വയസ്സിന് ശേഷം പ്രത്യുൽപാദനക്ഷമത കുറഞ്ഞു.മാത്രമല്ല 50 വയസ്സിന് ശേഷം ജനനങ്ങളൊന്നും നിരീക്ഷിക്കപ്പെട്ടില്ലെന്നാണ് പഠനം പറയുന്നത്.

author-image
Greeshma Rakesh
New Update
പെൺ കാട്ടുചിമ്പാൻസികളിൽ  ആർത്തവവിരാമം സംഭവിക്കുന്നതിന്റെ തെളിവുകൾ;  പുതിയ പഠനം

പെൺ കാട്ടുചിമ്പാൻസികൾക്ക് ആർത്തവവിരാമം സംഭവിക്കുന്നതായും പ്രസവാനന്തര ജീവിതം നയിക്കുന്നതായും പുതിയ പഠനം. യുഎസിലെ കാലിഫോർണിയ ലോസ് ആഞ്ചലസ് (യുസിഎൽഎ) യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഉൾപ്പെടുന്ന സംഘമാണ് ഇതിന്റെ തെളിവുകൾ കണ്ടെത്തിയത്. പടിഞ്ഞാറൻ ഉഗാണ്ടയിലെ എൻഗോഗോയിലെ കാട്ടു ചിമ്പാൻസികളിൽ 30 വയസ്സിന് ശേഷം പ്രത്യുൽപാദനക്ഷമത കുറഞ്ഞു.മാത്രമല്ല 50 വയസ്സിന് ശേഷം ജനനങ്ങളൊന്നും നിരീക്ഷിക്കപ്പെട്ടില്ലെന്നാണ് പഠനം പറയുന്നത്.

1995 മുതൽ 2016 വരെ ശേഖരിച്ച ഡെമോഗ്രാഫിക് ഡാറ്റയിൽ നിന്ന് കിബാലെ നാഷണൽ പാർക്കിലെ 185 പെൺ ചിമ്പാൻസികളുടെ മരണനിരക്കും ഫെർട്ടിലിറ്റി നിരക്കും ഗവേഷക സംഘം പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ്പെ ൺ ചിമ്പാൻസികളിൽ ആർത്തവവിരാമം സംഭവക്കുന്നതിന്റെ തെളിവുകൾ കണ്ടെത്തിയത്.

66 പെൺ ചിമ്പാൻസികളിൽ നിന്നും ശേഖരിച്ച മൂത്ര സാമ്പിളുകളിലെ ഹോർമോണുകളുടെ അളവ് സംഘം പരിശോധിച്ചു. അതിൽ ഫോളിക്കിൾ-ഉത്തേജകവും അണ്ഡോത്പാദനവും വർദ്ധിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കൂടാതെ ഈസ്ട്രജൻ, പ്രോജസ്റ്റിൻ എന്നിവയുൾപ്പെടെയുള്ള അണ്ഡാശയ സ്റ്റിറോയിഡ് ഹോർമോണുകളുടെ അളവ് കുറയുന്നതായാണ് ഫലം.

50 വയസ്സ് മുതൽ എൻഗോഗോ പെൺ ചിമ്പാൻസികൾക്ക് മനുഷ്യരുടേതിന് സമാനമായ ആർത്തവവിരാമ പരിവർത്തനം നടക്കുന്നതായി ഹോർമോൺ ഡാറ്റ കാണിക്കുന്നുവെന്ന് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ പറഞ്ഞു.മനുഷ്യരെപ്പോലെ, ഈ പെൺ ചിമ്പാൻസികൾ 50 വയസ്സിനു മുകളിൽ ജീവിക്കുന്നത് അസാധാരണമല്ലെന്ന് ഗവേഷകർ കണ്ടെത്തി.

മൃഗങ്ങൾക്കിടയിലുള്ള ആർത്തവവിരാമത്തിന്റെ അപൂർവത ഗവേഷകരെ വളരെക്കാലമായി ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട് .

ചില ഇനം തിമിംഗലങ്ങൾ ഒഴികെ, ആർത്തവവിരാമം പ്രകടിപ്പിക്കുന്ന ഒരേയൊരു സസ്തനി മനുഷ്യരാണ്. ഭൂരിഭാഗം ജന്തുക്കളും അവയുടെ ആയുസ്സിന്റെ ഭൂരിഭാഗവും പ്രത്യുൽപാദന ശേഷി നിലനിർത്തുന്നവയാണ്.

menopause Environment wild chimpanzees new study