താരൻ ഉണ്ടെന്ന് കരുതി ടെൻഷൻ വേണ്ട; വീട്ടിൽ പരീക്ഷിക്കാം ഈ സിംപിൾ ടിപ്സ്

മുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ആദ്യം ചെയ്യേണ്ട കാര്യം. എന്നാൽ മുടി തീരെ വരണ്ടതായിരിക്കുകയുമരുത്.

author-image
Greeshma Rakesh
New Update
താരൻ ഉണ്ടെന്ന് കരുതി ടെൻഷൻ വേണ്ട; വീട്ടിൽ പരീക്ഷിക്കാം ഈ സിംപിൾ ടിപ്സ്

പൊതുവെ എല്ലാ പ്രായത്തിലുള്ളവരേയും ഒരുപോലെ അലട്ടുന്ന പ്രധാന പ്രശ്നമാണ് താരൻ. താരൻ ഉണ്ടായാൽ പിന്നെ മുടിക്കൊഴിച്ചിൽ പിന്നാലെ എത്തും. പല കാരണങ്ങൾ കൊണ്ടു താരൻ ഉണ്ടാകാം. തോളിലും പിൻ കഴുത്തിലുമൊക്കെ താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്.

മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമാണ് താരൻ. മാത്രമല്ല, താരൻ വന്നാൽ അത് വീട്ടിലെ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും.അതിനാൽ നന്നായി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. താരൻ വരാതെ സൂക്ഷിക്കാനും, താരനകറ്റാനുമുള്ള ചില എളുപ്പ വഴികൾ ഇതാ.

മുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ആദ്യം ചെയ്യേണ്ട കാര്യം. എന്നാൽ മുടി തീരെ വരണ്ടതായിരിക്കുകയുമരുത്. തോർത്തും ചീപ്പും മാറി ഉപയോഗിക്കുന്നതാണ് താരൻ പകരാനുള്ള പ്രധാന കാരണം. ഇതൊഴിവാക്കുക. സ്വന്തമായി ചീപ്പും തോർത്തും ഉപയോഗിക്കുക..

താരനകറ്റാൻ വീട്ടിലുള്ള പ്രകൃതിദത്തമായ വഴികൾ

മൂന്നു ദിവസത്തിലേറെ പഴക്കമുള്ള പുളിച്ച തൈര് അൽപ്പം ഉപ്പും ചേർത്ത് തലയിൽ തിരുമ്മുക. ഒരു മണിക്കൂറിനുശേഷം കഴുകിക്കളയാം. ഉലുവ അരച്ച് മുട്ടയുടെ വെള്ളയും ഒരു ടീസ്‌പൂൺ നാരങ്ങാനീരുമായി കൂട്ടിക്കലർത്തി തലയിൽ പുരട്ടി പതിനഞ്ചു മിനിറ്റുകഴിഞ്ഞു കഴുകിക്കളയുക. ഈ രണ്ടു മാർഗങ്ങളും ഇടയ്‌ക്കിടെ ചെയ്താൽ താരൻ മാറും.

പച്ചിലത്താളികൾക്കും താരൻ അകറ്റാൻ കഴിവുണ്ട്. ചെമ്പരത്തിയുടെ തളിരിലകൾ ഒരു ദിവസം വെള്ളത്തിലിട്ട്‌വച്ച് അതേ വെള്ളത്തിൽ ഇലകൾ അരച്ചു പിഴിഞ്ഞെടുക്കുക. ഈ താളി ഉപയോഗിച്ചു തലമുടി കഴുകിയാൽ തലമുടിക്ക് തിളക്കമേറുകയും താരൻ നശിക്കുകയും ചെയ്യും.

home remedies Health News Beauty Tips dandruff