/kalakaumudi/media/post_banners/4ec443f95155795a29d64559713917c690fd4a2a9355dafcfd6428469fea50b5.jpg)
ഏത് ഭക്ഷണം കഴിച്ചാലും വയറിന് പ്രശ്‌നങ്ങളുണ്ടാകുന്ന ചിലരുണ്ട്. നെഞ്ചെരിച്ചിലും വയറുവേദനയും, അസ്വസ്ഥതയുമെല്ലാം ഇവരെ പതിവായി ആശങ്കപ്പെടുത്താറുണ്ട്. വയറിന്റെ ആരോഗ്യത്തിന് ഭക്ഷണത്തിന് വലിയ സ്ഥാനമുണ്ട്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് കുടലിന്റെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്.
കുടലില്‍ നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങൾ പരിഹരിക്കാൻ സാധിക്കൂ.അത്തരത്തിൽ വയറിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്.
നെയ്യ് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് നമ്മളില്‍ ഭൂരിഭാഗം പേരുടെയും ധാരണ. എന്നാല്‍ കൃത്യമായ അളവില്‍ നെയ്യ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ബ്യൂട്ടിറിക് ആസിഡ് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
വയറിന്റെ ആരോഗ്യത്തിന് നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണമാണ് തൈര്. പ്രോബയോട്ടിക് ഭക്ഷണമായ തൈര് കഴിക്കുന്നത് മൂലം കുടലില്‍ നല്ലയിനം ബാക്ടീരിയകളുടെ എണ്ണം കൂട്ടാന്‍ സാധിക്കും. ഇത് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുകയും കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യും. കൂടാതെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.
അടുക്കളയില്‍ പതിവായി കാണുന്നതാണ് ഉള്ളിയും സവാളയും. ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയകളെ നിലനിര്‍ത്താന്‍ ഇവ സഹായിക്കും. ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും ഇത് ഗുണം ചെയ്യും.
നേന്ത്രപ്പഴം കഴിക്കുന്നതും വയറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ദഹനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പ്രതിവിധിയാണ് നേന്ത്രപ്പഴം. വയറിനുള്ളിലെ സൂക്ഷ്മ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് ഇവ സഹായിക്കും.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും ദഹനം മെച്ചപ്പെടുത്താന്‍ നല്ലതാണ്. ദഹനപ്രശ്നങ്ങളും വയറുവേദനയും മാറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇത് സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)