/kalakaumudi/media/post_banners/c2996c9516ae21f9e364a1d7bf6b4e0826d096c0a12a36c3c9c395a73bf5c933.jpg)
ന്യൂയോര്‍ക്ക്: ദിവസേന നാലായിരത്തോളം ചുവട് വെച്ചാല്‍ ദീര്‍ഘായുസ്സും ആരോഗ്യവും നേടാന്‍ കഴിയുമെന്ന് പഠനം. ഒരു ദിവസം 2337 ചുവട് നടന്നാല്‍ ഹൃദ്രോഗം കാരണം മരണം സംഭവിക്കാനുള്ള സാധ്യത പകുതിയായി കുറയും.
കൂടാതെ, ദിവസേന 3967 ചുവട് വെച്ചാല്‍ പല രോഗങ്ങള്‍ മൂലം മരണം സംഭവിക്കാനുള്ള സാധ്യതയും കുറയും. 17 വ്യത്യസ്ത ഗവേഷക സംഘങ്ങള്‍ ലോകത്തെമ്പാടുമുള്ള 2,26,889 പേരില്‍ നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്.
പോളണ്ടിലെ ലോഡ്‌സ് മെഡിക്കല്‍ സര്‍വകലാശാല, യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷകര്‍ പഠനത്തില്‍ പങ്കെടുത്തു.
വ്യായാമം ചെയ്യുന്നതിന്റെ കുറവ് ആഗോള തലത്തില്‍ നാലാമകത്തെ മരണ കാരണമായാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
