ദഹനക്കേട് നിങ്ങളെ അലട്ടുന്നുണ്ടോ? കഴിക്കാം ഈ അഞ്ച് പഴങ്ങള്‍

ദഹനം മെച്ചപ്പെടുത്തുന്ന 5 പഴങ്ങള്‍ ഇവയാണ്

author-image
Greeshma Rakesh
New Update
ദഹനക്കേട് നിങ്ങളെ അലട്ടുന്നുണ്ടോ? കഴിക്കാം ഈ അഞ്ച് പഴങ്ങള്‍

 

മിക്കവര്‍ക്കും പൊതുവെ ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് ദഹനക്കേട്. അധികമായി ഭക്ഷണം കഴിക്കുന്നതുകൊണ്ടോ അനാരോഗ്യ ഭക്ഷണങ്ങള്‍ കഴിക്കുന്നതു കൊണ്ടോ ഒക്കെ ദഹനക്കേട് ഉണ്ടാകാം. വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടോ? എങ്കില്‍ ദഹനം മെച്ചപ്പെടുത്താനും മാര്‍ഗങ്ങളുണ്ട്. ഉദരത്തെ ആരോഗ്യമുളളതാക്കുന്ന ചില പഴങ്ങള്‍ ദഹനക്കേട് അകറ്റും.

ദഹനം മെച്ചപ്പെടുത്തുന്ന 5 പഴങ്ങള്‍ ഇവയാണ്

1. ആപ്പിള്‍

ലോകത്ത് ധാരാളം പേര്‍ കഴിക്കുന്ന ഫലമാണിത്. ആപ്പിളില്‍ അടങ്ങിയ പെക്റ്റിന്‍ എന്ന വസ്തു മലബന്ധത്തില്‍ നിന്നും അതിസാരത്തില്‍ നിന്നും ആശ്വാസം നല്‍കും. ശരീരത്തിലെ വിഷാംശങ്ങളെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

2. വാഴപ്പഴം

ഉദരവ്രണങ്ങള്‍ക്ക് കാരണമാകുന്ന ബാക്ടീരിയയെ പുറന്തള്ളാന്‍ വാഴപ്പഴം സഹായിക്കും. ദഹനവ്യവസ്ഥയെ ആരോഗ്യമുളളതാക്കാനും വാഴപ്പഴം സഹായിക്കും.

3. മാമ്പഴം

മാമ്പഴത്തില്‍ ഭക്ഷ്യനാരുകള്‍ ഉണ്ട്. ഇത് മലാശയ അര്‍ബുദസാധ്യത കുറയ്ക്കുന്നു. ഭക്ഷണം വേഗത്തില്‍ ദഹിക്കാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ മാമ്പഴത്തിലുണ്ട്. മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു.

4. കിവി

നാരുകള്‍ ധാരാളമുള്ള കിവിക്ക് ലാക്‌സേറ്റീവ് ഗുണങ്ങളും ഉണ്ട്. ദഹനത്തിന് സഹായിക്കുന്നു. കിവിയിലടങ്ങിയ ആക്റ്റിനിഡിന്‍ എന്ന എന്‍സൈം ആണ് പ്രോട്ടീന്റെ ദഹനം സുഗമമാക്കുന്നത്. രുചികരമായ ഒരു പഴം കൂടിയാണ കിവി.

5. ആപ്രിക്കോട്ട്

ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള പഴമാണ് ആപ്രിക്കോട്ട്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. ദഹനം സുഗമമാക്കുന്നു. മലബന്ധം അകറ്റുന്നു.

Health News Fruits digestion health tips