By Greeshma Rakesh.27 08 2023
പോഷകങ്ങള്‍, നാരുകള്‍, പ്രോട്ടീനുകള്‍, വിറ്റാമിന്‍ ഇ, മഗ്‌നീഷ്യം, മാംഗനീസ്, കോപ്പര്‍, ഫോസ്ഫറസ് എന്നീ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള നട്‌സാണ് ബദാം. ഇവ ശരീരഭാരം കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
ഒപ്പം ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. അതിനാല്‍ ബദാം കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ബദാം കുതിര്‍ത്ത് കഴിക്കണമെന്നാണ് പറയുന്നത്. അതിന്റെ കാരണങ്ങളാണ് ചുവടെ പറയുന്നത്.
1. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ നട്‌സാണ് ബദാം. ദൈനംദിന ഭക്ഷണത്തില്‍ ഒരു നേരം ബദാം ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ പറയുന്നു. ഡയറ്ററി ഫൈബര്‍, വിറ്റാമിന്‍ ഇ, ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീന്‍ എന്നിവയും അതിനപ്പുറവും ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പോഷകങ്ങളും ബദാമില്‍ അടങ്ങിയിരിക്കുന്നു.
2.കുതിര്‍ത്ത ബദാം ലിപേസ് ഉള്‍പ്പെടെ വിവിധ എന്‍സൈമുകള്‍ പുറത്തുവിടുന്നു. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഡയറ്റില്‍ കുതിര്‍ത്ത ബദാം ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്.
3.കുതിര്‍ത്ത ബദാം ദഹിക്കാന്‍ എളുപ്പമാണ്. കുതിര്‍ത്ത ബദാം ദഹനം വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന എന്‍സൈമിന്റെ ഉല്‍പാദനത്തെയും ഇവ പ്രോത്സാഹിപ്പിക്കുന്നു.
4.കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും. കുതിര്‍ത്ത ബദാം മോണോസാച്ചുറേറ്റഡ് ആസിഡുകളുടെ മികച്ച ഉറവിടമാണ്. ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.
5.ഗര്‍ഭകാലത്ത് നട്‌സുകള്‍ കഴിക്കാന്‍ പല ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നു. കുതിര്‍ത്ത ബദാം ദിവസവും ഒരു നേരം കഴിക്കാന്‍ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. കുതിര്‍ത്ത ബദാം കഴിക്കുന്നത് ഹൃദയ വൈകല്യങ്ങള്‍, ന്യൂറല്‍ ട്യൂബുകള്‍ തുടങ്ങിയ അപകടസാധ്യതകള്‍ ഒഴിവാക്കി കുഞ്ഞ് ആരോഗ്യത്തോടെ ജനിക്കുന്നതിന് സഹായകമാണ്. പുതിയ മസ്തിഷ്‌ക കോശങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്ന എല്‍-കാര്‍നിറ്റൈനിന്റെ മികച്ച ഉറവിടമാണ് ബദാം. അത് കൊണ്ട് തന്നെ മെമ്മറിയും മൊത്തത്തിലുള്ള വൈജ്ഞാനിക പ്രവര്‍ത്തനവും മെച്ചപ്പെടുത്താന്‍ അറിയപ്പെടുന്ന ഫെനിലലാനൈനില്‍ സമ്പന്നമാണ്.
6.കുതിര്‍ത്ത ബദാം പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ബദാം മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ്. കുതിര്‍ത്ത ബദാം കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കും.