ദീര്‍ഘനാളായി നടുവേദന? അവഗണിക്കരുത്

By web desk.14 05 2023

imran-azhar

 

 

ഡോ. ഗ്ലാക്സണ്‍ അലക്സ്
കണ്‍സള്‍ട്ടന്റ് റൂമറ്റോളജിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

 


ദീര്‍ഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ആവാം. എന്താണ് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ്?

 

ഇത് പ്രധാനമായും നട്ടെല്ലിനെയും ഇടുപ്പെല്ലിനെയും വസ്തിപ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന ഒരു വാതരോഗമാണ്. ഇത് ബാധിച്ചാല്‍ ക്രമേണ നട്ടെല്ലിനു വൈകല്യങ്ങള്‍ സംഭവിക്കുകയും ക്രമേണ നട്ടെല്ലും കഴുത്തും വളയ്ക്കാനും തിരിക്കാനും കഴിയാതെ വരികയും ചെയ്യാം.

 

ലോകത്താകമാനം 1-2 % ആളുകള്‍ ഈ രോഗബാധിതരാണ്. എന്നാല്‍, ഇവയില്‍ 70% പേരും തെറ്റായ രോഗനിര്‍ണയത്തില്‍പ്പെടുകയും ചികിത്സ ലഭിക്കുവാന്‍ വളരെയധികം കാലതാമസം നേരിടുന്നവരുമാണ്. ഈ രോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധമില്ലായ്മയും രോഗനിര്‍ണയത്തിലെ സങ്കീര്‍ണ്ണതയുമാണ് ഇതിന് കാരണം.

 

ആരെയാണ് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ബാധിക്കുന്നത്?

 

ഈ രോഗം 15-45 വയസ്സിലുള്ള പുരുഷന്മാരിലാണ് അധികവും കാണുന്നത്. എന്നാല്‍ കുട്ടികളിലും സ്ത്രീകളിലും ഇത് തീരെ വിരളമല്ല. പുതിയ കണക്കുപ്രകാരം 17 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഈ അസുഖ ബാധിതരാണ്. ജനിതക കാരണങ്ങളും HLA-327 എന്ന ജീനും രോഗം ഉണ്ടാക്കുന്നതില്‍ ഒരു പ്രധാന കാരണമാണ്.

 

എന്തെല്ലാമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍?

 

നടുവേദന തന്നെയാണ് ഇതിന്റെ പ്രധാനവും സാധാരണയായി കാണുന്നതുമായ ലക്ഷണം. ഈ വേദന മറ്റു നടുവേദനയില്‍ നിന്നും വ്യത്യസ്തമാകുന്നത്, നടുവേദന കൂടുതലായി അനുഭവപ്പെടുന്നത് രാവിലെ ഉറക്കം ഉണരുമ്പോള്‍ ആണ് എന്നതാണ്. വേദനയോടൊപ്പം നട്ടെല്ലിന് 30 മിനിറ്റോളം നില്‍ക്കുന്ന മുറുക്കം അനുഭവപ്പെടുകയും ചെയ്യും. ശരീരം ചലിച്ചു തുടങ്ങുമ്പോള്‍ ലക്ഷണങ്ങള്‍ കുറെ ശമിച്ചു തുടങ്ങും. ചിലപ്പോള്‍ ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് സന്ധികളിലെ നീര്‍ക്കെട്ടും വേദനയായും ടെന്‍ഡന്‍ ലിഗമെന്റ് മുതലായവയുടെ വേദനയായും, കണ്ണുകളുടെ വേദനയും ചുവപ്പുമായും അനുഭവപ്പെടാം. വിരളമായി ശ്വാസകോശത്തെയും ഹൃദയത്തിന്റെ വാള്‍വുകളെയും ഇത് ബാധിക്കാം. സോറിയാസിസ്, ഉദരരോഗങ്ങളായ Ulcerative colitis, Inflammatory bowel disease (IBD) എന്നീ രോഗികളിലും ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് വരാം.

 

എന്തെല്ലാം മാറ്റങ്ങളാണ് ശരീരത്തില്‍ ഉണ്ടാകുന്നത്?

 

നട്ടെല്ലിലെ കശേരുക്കളുടെ സന്ധികളില്‍ ഉണ്ടാവുന്ന ഈ വാതരോഗം, ഇതിനെ സംയോജിപ്പിക്കുകയും കാലക്രമത്തില്‍ ശരീരത്തിന്റെ ചലനക്ഷമത കുറയ്ക്കുകയും കുമ്പിടാനും കഴുത്ത് ചലിപ്പിക്കാനുള്ള കഴിവും കുറയുന്നു. നെഞ്ചിന്റെ എല്ലുകളെ ബാധിക്കുന്നതോടെ നെഞ്ചിന്റെ വികാസക്ഷമതയും കുറയുന്നതായി കാണുന്നു.

 

എന്തെല്ലാമാണ് രോഗനിര്‍ണയവും ചികിത്സാരീതികളും?

 

ഈ രോഗം നിര്‍ണയിക്കുന്നതും ചികിത്സിക്കുന്നതും റൂമറ്റോളജിസ്റ്റ് ആണ്. രോഗനിര്‍ണയത്തിന് സമ്പൂര്‍ണ്ണ ശാരീരിക പരിശോധനയോടൊപ്പം ഋടഞ, ഇഞജ മുതലായവ നീര്‍ക്കെട്ടിനെ കാണിക്കുന്ന രക്ത പരിശോധനയും HLA B27 എന്ന രോഗമുണ്ടാക്കുന്ന ജീനും എക്സറേകളും, പ്രാരംഭഘട്ടത്തില്‍ ങഞക ടരമിശിഴ ആവശ്യമായി വരാം. ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസിന്റെ ചികിത്സയില്‍ മരുന്നിനോടൊപ്പം Physiotheraphy, Occupation therapy വിഭാഗങ്ങളുടേയും സേവനങ്ങള്‍ സങ്കോചിപ്പിച്ചു ചെയ്യുന്ന ചികിത്സാരീതിയാണ് ഉത്തമം. മരുന്നുകളില്‍ Non steriodal anti inflammatroy drusg (NSAIDS) ആണ് പ്രാരംഭ ഘട്ടത്തില്‍ ഉപയോഗിക്കുന്നത്. ഇത് വേദനയും നട്ടെല്ലിലെ മുറുക്കവും കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുന്ന അവസ്ഥയില്‍ disease modifying anti Rehumatic drusg (DMARDS) ഉപയോഗിക്കേണ്ടിവരും.

 

ജൈവ മരുന്നുകളുടെ കണ്ടുപിടുത്തത്തോടെ വിപ്ലവകരമായ മാറ്റമാണ് ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് ചികിത്സയില്‍ വന്നിട്ടുള്ളത്. ഇതില്‍ പ്രധാനമായും Anti TNF (Infliximab Adalimumab Etanarcept) JAK Inhibotors (Tofacitinib) മുതലായ മരുന്നുകള്‍ ഈ രോഗ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സന്ധികളുടെ നാശം നിയന്ത്രിക്കുന്നതിനും വൈകല്യങ്ങള്‍ വരാതിരിക്കുന്നതിനും വളരെ ഫലപ്രദമാണ്.

 

 

 

OTHER SECTIONS