ആസ്ത്മ രോഗികൾ തണുപ്പുകാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കണം; കാരണം ഇതാണ്...

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റുകൾ ധാരാളമായ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ആസ്ത്മ രോഗികൾ ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്

author-image
Greeshma Rakesh
New Update
ആസ്ത്മ രോഗികൾ തണുപ്പുകാലത്ത് ഈ ഭക്ഷണങ്ങൾ കഴിക്കണം; കാരണം ഇതാണ്...

ആസ്ത്മയുള്ളവരെ സംബന്ധിച്ച് തണുപ്പുകാലം അത്ര നല്ലതല്ല. ശ്വാസനാളികൾക്കുണ്ടാക്കുന്ന അലർജിയാണ് ആസ്ത്മയ്ക്ക് കാരണം. കാലാവസ്ഥ, ജീവിതശൈലി, ഭക്ഷണങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ഇതിനെ സ്വാധീനിക്കാറുണ്ട്. അതിനാൽ തണുപ്പ് കാലത്ത് ആസ്ത്മ രോഗികൾ ഡയറ്റിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും നല്ലതാണ്.

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റുകൾ ധാരാളമായ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ആസ്ത്മ രോഗികൾ ഇഞ്ചി കഴിക്കുന്നത് വളരെ നല്ലതാണ്. വെളുത്തുള്ളിയും വളരെ നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കാന്നും ഏറെ സഹായകമാണ്. ആസ്ത്മ രോഗികൾക്കും ഇവ വളരെയേറെ ഗുണം ചെയ്യും.

മഞ്ഞളും വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ അണുബാധകളെ ചെറുക്കാൻ നമ്മുടെ ശരീരത്തെ സഹായിക്കും.

ഫാറ്റി ഫിഷ് കഴിക്കുന്നതും നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ആസ്ത്മ രോഗികൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. അതുപോലെ മത്തിയും പതിവാക്കാം.

ഇലക്കറികളും നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തണം. വിറ്റാമിനും ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചീര തുടങ്ങിയവ ഇലക്കറികൾ. അതിനാൽ ആസ്ത്മ രോഗികൾ ചീര കഴിക്കുന്നത് ഏറെ നല്ലതാണ്. ആപ്പിൾ, ഓറഞ്ച്, മാതളം പോലെയുള്ള വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ പഴങ്ങളും ഡയറ്റിൽ ധാരാളം ഉൾപ്പെടുത്തണം.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക.)

 

food Health garlic Health News Turmeric ginger Asthma atty fish