ചെമ്പരത്തി ചായ ശീലമാക്കൂ

By parvathyanoop.04 01 2023

imran-azharനമ്മുടെ വീടുകളില്‍ പൊതുവെ കാണപ്പെടുന്ന ചെടിയാണ് ചെമ്പരത്തി. മുടിക്ക് കരുത്ത് കിട്ടാനും കറുപ്പ് നിറം വര്‍ദ്ധിക്കാനും ചെമ്പരത്തി താളി നാം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചെമ്പരത്തി ചായയെപ്പറ്റി അധികമാര്‍ക്കും അറിവില്ല. ഔഷധ ചായകളില്‍ ആന്റിഓക്സിഡന്റുകള്‍ കാണപ്പെടുന്നു. ക്യാന്‍സറുകളെ പോലും തടുക്കാന്‍ ഇവയ്ക്ക് സാധിക്കും.

 


എന്നാല്‍, ഔഷധ ചായകളില്‍ ചെമ്പരത്തി ചായയോളം ഗുണം മറ്റൊന്നിന് ഉണ്ടായിരിക്കില്ല. എന്തൊക്കയാണ് ചെമ്പരത്തി ചായയുടെ ഗുണങ്ങള്‍ എന്നും എത്ര അളവില്‍ ചായ കുടിക്കാം എന്നും നമുക്കു നോക്കാം.

 


ചെമ്പരത്തി ചായയില്‍ വലിയ തോതില്‍ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇവ ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നു. സസ്യാഹാരങ്ങളില്‍ ധാരാളമായി കാണുന്ന ആന്‍തോസയാനിനാണ് ആന്റിഓക്‌സിഡന്റുകള്‍ക്ക് പ്രധാന കാരണം.

 


ഇലകളുടെ നിറത്തിന് കാരണം ആന്‍തോസയാനിന്‍ ആണ്. പക്ഷിപ്പനി മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ തടയാന്‍ ഫലപ്രധമായ ഔഷധമാണ് ചെമ്പരത്തി ചായ.കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു.

 

രക്തസമ്മര്‍ദ്ദം, മോശം എല്‍ഡിഎല്‍ കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയ്ക്ക് പരിഹാരമാണ് ചെമ്പരത്തി ചായ.രക്തസമ്മര്‍ദ്ദം പരിഹരിക്കാന്‍ കഴിയുന്ന ഒന്നാണ് ചെമ്പരത്തി എന്ന് ഡോക്ടര്‍മാര്‍ തെളിയിച്ചിട്ടുണ്ട്.


എല്ലാ ദിവസവും രാവിലെ ചെമ്പരത്തി ചായ കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഫലപ്രദമാണ്. പാര്‍ശ്വഫലങ്ങളൊന്നുമില്ല. ചെമ്പരത്തി ചായയില്‍ പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ അമിതമായ രീതിയില്‍ ചെമ്പരത്തി ചായ കുടിക്കുകയും അരുത്.

 

ചെമ്പരത്തി ചായ കുടിക്കുമ്പോള്‍

 

ചെമ്പരത്തി ചായ കുടിച്ചതിന് ശേഷം വായ നന്നായി കഴുകണം. ഇല്ലെങ്കില്‍ ചായയിലെ പ്രകൃതിദത്ത ആസിഡുകള്‍ പല്ലിന്റെ ഇനാമലിനെ ബാധിക്കും. അവ പല്ലില്‍പ്പറ്റി പിടിച്ചിരിക്കുന്നത് ദോഷം ചെയ്യും. ചെമ്പരത്തി ചായയില്‍ അസാധാരണമായ മാംഗനീസ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഒരു ദിവസം 4 കപ്പ് ചായയില്‍ കൂടുല്‍ കുടിക്കരുത്.

 

 

 

OTHER SECTIONS