സ്ത്രീകളില്‍ അല്‍ഷിമേഴ്സ് രോഗം കൂടുന്നതെങ്ങനെ

പ്രായം വര്‍ധിക്കുന്നതനുസരിച്ചാണ് അല്‍ഷിമേഴ്സ് രോഗം മസ്തിഷ്‌കകോശങ്ങളെ പിടികൂടുന്നത്. സ്ത്രീകളിലെ ലൈംഗികഹോര്‍മോണായ ഈസ്ട്രജന്‍ സി-3 മാംസ്യത്തിന്റെ രൂപമാറ്റം തടയാറുണ്ട്

author-image
parvathyanoop
New Update
സ്ത്രീകളില്‍ അല്‍ഷിമേഴ്സ് രോഗം കൂടുന്നതെങ്ങനെ

അല്‍ഷിമേഴ്‌സ് രോഗത്തെ സംബന്ധിച്ച് പുത്തന്‍ അറിവുകളാണ് ലഭിക്കുന്നതെന്ന് ഗവേഷകര്‍. സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നതെന്ന് വിശദീകരിക്കുകയാണ് ഇപ്പോള്‍.

അല്‍ഷിമേഴ്സ് ബാധിതരായി മരിച്ച സ്ത്രീകളുടെ തലച്ചോറില്‍ രോഗപ്രതിരോധവ്യവസ്ഥയിലെ പൂരകമാംസ്യമായ സി-3 വളരെ കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്.

ഇത് അണുബാധയുള്ളതും രാസമാറ്റങ്ങള്‍ക്ക് വിധേയവുമായിരുന്നു. ഈ മാംസ്യമാണ് അല്‍ഷിമേഴ്സിന് ആക്കംകൂട്ടുന്നതെന്നാണ് കാലിഫോര്‍ണിയയിലെ സ്റ്റുവാര്‍ട്ട് ലിപ്റ്റന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ കണ്ടെത്തല്‍. എന്നാല്‍, അല്‍ഷിമേഴ്സ് ബാധയുള്ള പുരുഷന്മാരില്‍ ഇത് താരതമ്യേന കുറവാണ്.

പ്രായം വര്‍ധിക്കുന്നതനുസരിച്ചാണ് അല്‍ഷിമേഴ്സ് രോഗം മസ്തിഷ്‌കകോശങ്ങളെ പിടികൂടുന്നത്. സ്ത്രീകളിലെ ലൈംഗികഹോര്‍മോണായ ഈസ്ട്രജന്‍ സി-3 മാംസ്യത്തിന്റെ രൂപമാറ്റം തടയാറുണ്ട്.

സ്ത്രീകളിലെ ആര്‍ത്തവവിരാമം ഈസ്ട്രജന്‍ ഉത്പാദനം കുറയ്ക്കുന്നതിനാല്‍ സി-3യില്‍ അണുബാധ വര്‍ധിപ്പിക്കുന്നു. ആര്‍ത്തവവിരാമത്തിലേക്ക് കടക്കുന്ന സ്ത്രീകളില്‍ രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നത്.

 

 

women alzheimers