By parvathyanoop.13 01 2023
സോഷ്യല്‍ മീഡിയ വഴിയുള്ള സൗഹൃദങ്ങള്‍ ഏറെയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.ആളുകളുടെ കണ്ടുമുട്ടലും ആശയവിനിമയവും എല്ലാം ഇന്റര്‍നെറ്റ് വഴിയാണ്.
യഥാര്‍ത്ഥ ജീവിതത്തിലും ആളുകള്‍ക്ക് അവരുടെ സ്വഭാവത്തിലും രൂപത്തിലുമെല്ലാം മാറ്റമുണ്ടാകും എന്ന അടിസ്ഥാന കാര്യം എപ്പോഴും ഓര്‍മ്മയില്‍ വേണം.
നല്ല സൗഹൃദങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതിനനുസൃതമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.സോഷ്യല്‍ മീഡിയയില്‍ പരിചയമുള്ളവരെ ആദ്യമായി നേരില്‍ കാണുമ്പോള്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.ഇതില്‍ ഏത് സമയത്ത് വേണമെങ്കിലും പറ്റിക്കപ്പെടാം.
അതിനോടൊപ്പം ചതിക്കുഴികളും ധാരാളമുണ്ട്.സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ കാണുന്നതുപോലെ ആകണമെന്നില്ല അവര്‍ .യാഥാര്‍ത്ഥ്യബോധമില്ലാതെ പ്രതീക്ഷകള്‍ സൂക്ഷിക്കരുത്.
തുറന്ന മനസ്സോടെ കൂടിക്കാഴ്ച്ചയ്ക്ക് പോകുന്നതാണ് എപ്പോഴും നല്ലത്.സാഹചര്യം മനസ്സിലാക്കി അതുമായി പൊരുത്തപ്പെടണം.
ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍
1.ആദ്യ കൂടിക്കാഴ്ചയ്ക്കായി പൊതു ഇടങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
2.വീട്ടിലേക്ക് ക്ഷണിക്കുന്നത് ഒഴിവാക്കുക .
3.സ്വകാര്യ ഇടങ്ങളില്‍ കണ്ടുമുട്ടാം എന്ന തീരുമാനമെടുക്കാതിരിക്കുക
4,എപ്പോഴും പൊതു സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുക
5.സ്വകാര്യ വിവരങ്ങള്‍ സ്വകാര്യമായി തന്നെ സൂക്ഷിക്കാന്‍ ശ്രമിക്കുക
6.താമസിക്കുന്ന ഇടം, ഫോണ്‍ നമ്പര്‍ തുടങ്ങിയ കാര്യങ്ങള്‍
അടുത്തറിയുന്നതിന് മുമ്പ് പങ്കുവയ്ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
7.തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുക്കരുതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം