വെളുക്കാന്‍ തേച്ചാല്‍ കിഡ്‌നി പോകും, കാന്‍സറും വരും!

നിരവധി സ്‌കിന്‍ വൈറ്റനിംഗ് ക്രീമുകളും വിപണിയില്‍ ഇപ്പോള്‍ ലഭ്യമാണ്. 'വെളുത്തിട്ട് പാറാന്‍' മലയാളികള്‍ക്ക് ഏറെ താല്പര്യവുമാണ്. ഈ ക്രീമുകളുടെ സ്ഥിരമായ ഉപയോഗം സ്‌കിന്‍ കാന്‍സറും വൃക്ക രോഗങ്ങളും മറ്റു പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം എന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.

author-image
Hiba
New Update

ക്രീമുകള്‍ പതിവായാല്‍ ചര്‍മത്തിന്റെ കട്ടി കുറയ്ക്കുകയും, സ്വാഭാവികമായി നടക്കേണ്ട നടക്കേണ്ട പ്രക്രിയകള്‍  തടസപ്പെടുത്തുകയും ചെയ്യും. പല സൗന്ദര്യ വര്‍ദ്ധക ഉല്പന്നങ്ങളിലും അതിന്റെ ഇന്‍ഗ്രീഡിയന്‍സ് വ്യക്തമാക്കിയിട്ടില്ല. 

ശരീരത്തിന് ദോഷകരമായ ഹൈഡ്രോക്വിനോണ്‍ പോലുള്ള ഹാനികരമായ ബ്ലീച്ചിംഗ് ഏജന്റ്, മെര്‍ക്കുറി, ലെഡ്, നിക്കല്‍, ക്രോമിയം തുടങ്ങിയ ലോഹങ്ങള്‍ എന്നിവയെല്ലാം പല ഉല്പന്നങ്ങളിലും അടങ്ങിയിട്ടുണ്ട്. സ്‌കിന്‍ വൈറ്റനിംഗ് ക്രീമുകള്‍ വൃക്കകളെ തകരാറിലാക്കുമെന്ന മലപ്പുറത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

kerala Health beauty cream fairness creams health problems