By parvathyanoop.09 01 2023
എല്ലാവര്‍ക്കും ഇന്ന് ഏറ്റവും കൂടുതല്‍ ഇഷ്ടമുളള ഒന്നാണ് ഉരുളക്കിഴങ്ങ്.കറിയായും ഉപ്പേരിയായും മെഴുക്കുപുരട്ടിയായുമെല്ലാം ദിവസവും ഉരുളക്കിഴങ്ങ് കഴിക്കുന്നവരുണ്ട്.
ഇവ വറുത്തെടുത്ത് ഫ്രഞ്ച് ഫ്രൈസായും ചിപ്‌സായും അകത്താക്കുന്നവരും ഒട്ടും കുറവല്ല. ഉരുളക്കിഴങ്ങ് കഴിച്ചാല്‍ ശരീരഭാരം കൂടുമെന്നാണ് പറയപ്പെടുന്നത്.
എന്നാല്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയാണ് ഇത്.വയറ്റിലെ ആസിഡിനെ നിര്‍വീര്യമാക്കാനുള്ള കഴിവ് ഉരുളക്കിഴങ്ങ് ജ്യൂസിനുണ്ട്.
അസിഡിറ്റിയുള്ളവര്‍ ദിവസവും 50 മില്ലി മുതല്‍ 100 മില്ലി വരെ ഉരുളക്കിഴങ്ങ് ജ്യൂസ് കുടിക്കാവുന്നതാണ്. അള്‍സറില്‍ നിന്ന് അല്‍പം ആശ്വാസം നേടാന്‍ ഉരുളക്കിഴങ്ങ് ജ്യൂസ് സഹായകമാകും.
ഉരുളക്കിഴങ്ങില്‍ ഇരുമ്പും വിറ്റാമിന്‍ സി യും അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഭക്ഷണത്തില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്താനും കഴിയും.ചര്‍മ്മത്തില്‍ അടിഞ്ഞ് കൂടിയിരിക്കുന്ന അഴുക്ക് നീക്കം ചെയ്ത് തിളക്കം നിലനിര്‍ത്താന്‍ ഉരുളക്കിഴങ്ങിന് സാധിക്കും.
ഉരുളക്കിഴങ്ങ് വേവിച്ച് ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നതില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. മിതമായ അളവില്‍ അധികം ഉപ്പ് ചേര്‍ക്കാതെ ഉരുളക്കിഴങ്ങ് ദിവസവും കഴിക്കാവുന്നതാണ്.എന്നാല്‍ മുളച്ച ഉരുളക്കിഴങ്ങില്‍ ഗ്ലൈക്കോല്‍ക്കളൈഡുകളുടെ സാന്നിധ്യം വളരെ കൂടുതലാണ്.
ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍,ഉയര്‍ന്ന രക്തസമ്മര്‍ദ്ദംതുടങ്ങി പല പ്രശ്നങ്ങളും ഉണ്ടാകും.
പച്ച നിറമുള്ള ഉരുളക്കിഴങ്ങ് ഒഴിവാക്കുക . കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതു മൂലം നിങ്ങളില്‍ ഉണ്ടാവാനിടയുണ്ട്.
മാത്രമല്ല അഥവാ പച്ച നിറമുള്ള ഉരുളക്കിഴങ്ങ് ഉപയോഗിക്കുകയാണെങ്കില്‍ അത് നല്ലതു പോലെ മഞ്ഞള്‍പ്പൊടിയിട്ട വെള്ളത്തില്‍ കഴുകിയ ശേഷം ഉപയോഗിക്കേണ്ടതാണ്. അല്ലെങ്കില്‍ അതിലെ വിഷാംശത്തെ ഇല്ലാതാക്കാന്‍ കഴിയുകയില്ല.