സെക്‌സിന് താല്‍പ്പര്യമില്ലായ്മ ആയുസ്സ് കുറയ്ക്കും: പഠനം

ലൈംഗികതയോട് താത്പര്യം കുറഞ്ഞ പുരുഷന്‍മാര്‍ക്ക് ആയുസ് കുറഞ്ഞേക്കാമെന്നു പഠനം. ജപ്പാനിലെ യമഗത സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്. ജപ്പാനിലെ 20,969 ആളുകളിലാണ്. ഇവരില്‍ 8,558 പുരുഷന്മാരും 12,411 സ്ത്രീകളും ഉള്‍പ്പെടുന്നു.

author-image
Web Desk
New Update
സെക്‌സിന് താല്‍പ്പര്യമില്ലായ്മ ആയുസ്സ് കുറയ്ക്കും: പഠനം

ലൈംഗികതയോട് താത്പര്യം കുറഞ്ഞ പുരുഷന്‍മാര്‍ക്ക് ആയുസ് കുറഞ്ഞേക്കാമെന്നു പഠനം. ജപ്പാനിലെ യമഗത സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്. ജപ്പാനിലെ 20,969 ആളുകളിലാണ്. ഇവരില്‍ 8,558 പുരുഷന്മാരും 12,411 സ്ത്രീകളും ഉള്‍പ്പെടുന്നു.

ഗവേഷണത്തിന്റെ ആരംഭത്തില്‍ ഒരു ചോദ്യാവലി നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഒരു തുടര്‍ സര്‍വേ നടത്തുകയും ചെയ്തു. ഇതിനിടെ, ഗവേഷണത്തിനായി തിരഞ്ഞെടുത്ത 20,969 ആളുകളില്‍ 503 പേര്‍ മരിച്ചിരുന്നു.

ലൈംഗികതയോട് താല്‍പ്പര്യക്കുറവ് ഉള്ള പുരുഷന്മാരില്‍ കാന്‍സര്‍ മരണനിരക്കും മറ്റ് രോഗങ്ങള്‍ മൂലമുള്ള മരണനിരക്കും കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി.

ലൈംഗിക പ്രവൃത്തികളും ലൈംഗിക സംതൃപ്തിയും പ്രായമായവരുടെ മാനസിക ശാരീരിക ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായും പഠനം കണ്ടെത്തി. മനുഷ്യരുടെ ലൈംഗിക താത്പര്യവും ആയുസും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഇതുവരെ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നും ഇത്തരത്തിലുള്ള ആദ്യത്തെ പഠനമാണ് ഇതെന്നും യമഗത സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ലൈംഗികതയോട് താത്പര്യക്കുറവ് കാണുന്നതെന്നും പഠനം പറയുന്നു. പക്ഷേ, പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ ഇത് വലിയ തോതിലുള്ള മരണനിരക്കിന് കാരണമാകുന്നില്ല എന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പുരുഷന്മാര്‍ക്കിടയിലെ ലൈംഗിക താല്‍പര്യക്കുറവ് അനാരോഗ്യ ജീവിതശൈലിയുമായും ബന്ധപ്പെട്ടിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതാവാം അകാല മരണത്തിലേക്കു നയിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

Health sexual health wellness