ഉറക്കമില്ലായ്മ സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം

ഉറക്കമില്ലായ്മ സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം. ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

author-image
Priya
New Update
ഉറക്കമില്ലായ്മ സ്‌ട്രോക്കിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം

ഉറക്കമില്ലായ്മ സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് പഠനം. ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.

ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്ട്രോക്കിന്റെ അപകടസാധ്യതയും കൂടുന്നുവെന്ന് ഗവേഷകര്‍ ആറിയിച്ചു. ഉറക്കമില്ലായ്മ നേരിടുന്നവര്‍ക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത 51% കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു.

മോശം ഉറക്കം മെറ്റബോളിസവും രക്തസമ്മര്‍ദ്ദ നിയന്ത്രണവും ഉള്‍പ്പെടെയുള്ള അവശ്യ ഫിസിയോളജിക്കല്‍ പ്രക്രിയകളെ തടസ്സപ്പെടുത്തുന്നു. ഉറക്കക്കുറവ് ഉയര്‍ന്ന ഹൈപ്പര്‍ടെന്‍ഷനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.

സ്‌ട്രോക്കിന്റെയും അനുബന്ധ സങ്കീര്‍ണതകളുടെയും അപകടസാധ്യത കുറയ്ക്കാന്‍ നല്ല ഉറക്കം പ്രധാനമാണെന്ന് പഠനം പറയുന്നു. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ വര്‍ദ്ധനവില്‍ നിന്നാണ് വീക്കം ഉണ്ടാകുന്നത്.

വീക്കം ധമനികളിലെ ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉറക്കമില്ലായ്മ അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകര്‍ പറയുന്നു.

ഉറക്കമില്ലായ്മ മാനസികാരോഗ്യത്തെയും ബാധിക്കാം. ഉറക്കമില്ലായ്മ വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

stroke insomnia