By priya.10 11 2023
വാഷിങ്ടണ്‍: ചിക്കുന്‍ ഗുനിയയ്ക്ക് ലോകത്ത് ആദ്യമായി കണ്ടുപിടിച്ച വാക്‌സീന് അമേരിക്കയുടെ ആരോഗ്യ വിഭാഗം അംഗീകാരം നല്‍കി.ഇക്‌സ് ചിക് എന്ന വാക്‌സീന് 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് എടുക്കാമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
യൂറോപ്പിലെ വല്‍നേവ കമ്പനിയാണ് വാക്‌സീന്‍ കണ്ടുപിടിച്ചത്. 3500 പേരിലാണ് ഇക്‌സ് ചിക് വാക്‌സീന്റെ ക്ലിനിക്കല്‍ പരീക്ഷണം നടത്തിയത്. വാക്‌സീന്റെ സൈഡ് എഫക്റ്റുകളെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ട്.
ഫേസ് 3 ക്ലിനിക്കല്‍ ട്രയലാണ് നടത്തിയത്. പനി, കഠിനമായ സന്ധിവേദന തുടങ്ങിയവയാണ് ചിക്കുന്‍ ഗുനിയയുടെ ലക്ഷണങ്ങള്‍
ചിക്കുന്‍ ഗുനിയ ലക്ഷണങ്ങള്‍:
ഈഡിസ് ഈജിപ്തി, ഈഡിസ് ആല്‍ബോ പിക്കുസ് കൊതുകുകളാണ് പ്രധാനമായി രോഗം പരത്തുന്നത്. ഇത് ശരീരത്തിന്റെ പല സന്ധികളിലും കഠിനമായ വേദന ഉണ്ടാക്കുകയും സന്ധിവാതത്തിന് കാരണമാവുകയും ചെയ്യുന്നു.
രോഗം ബാധിച്ചവര്‍ക്ക് സാധാരണയായി അണുബാധയേറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വൈറീമിയ ഉണ്ടാകുന്നു. വൈറസ് നേരിട്ട് സന്ധികളില്‍ ആക്രമിക്കുന്നു.
വിട്ടുമാറാത്ത ആര്‍ത്രൈറ്റിസ് രോഗബാധിതരായ 60 ശതമാനം ആളുകളിലുമുണ്ടാവുന്നു. 40 മുതല്‍ 75 ശതമാനം രോഗികളില്‍ ചര്‍മ രോഗവുമുണ്ടാകുന്നു.