ദിവസവും മുന്തിരി ജ്യൂസ് കുടിക്കാം; ഗുണങ്ങള്‍...

മുന്തിരി വെറുതേ കഴിക്കുന്നതിനൊപ്പം മുന്തിരി ജ്യൂസായി കുടിക്കുന്നതും നല്ലതാണ്. അറിയാം മുന്തിരി ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍...

author-image
Greeshma Rakesh
New Update
ദിവസവും മുന്തിരി ജ്യൂസ് കുടിക്കാം; ഗുണങ്ങള്‍...

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് എപ്പോഴും നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കും. ലോകാരോഗ്യ സംഘടന പോലും ഇക്കാര്യം ശരിവെയ്ക്കുന്നുണ്ട്. പഴങ്ങളില്‍ മുന്തിരി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല.

വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കുന്നു. ചുവപ്പ്, പര്‍പ്പിള്‍ നിറത്തിലുള്ള മുന്തിരിയിലെ ആന്റി ഓക്സിഡന്റ് ഘടകങ്ങള്‍ക്ക് രക്തക്കുഴലുകളെ ആയാസരഹിതമാക്കി രക്തചംക്രമണം സുഗമമാക്കാന്‍ കഴിവുണ്ട്. മുന്തിരിയില്‍ ആന്റി ഓക്‌സിഡന്റുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, അവശ്യ പോഷകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

മുന്തിരി വെറുതേ കഴിക്കുന്നതിനൊപ്പം മുന്തിരി ജ്യൂസായി കുടിക്കുന്നതും നല്ലതാണ്. അറിയാം മുന്തിരി ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്...

പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് മുന്തിരി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ജ്യൂസ് ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

രണ്ട്...

മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്സിഡന്റിന് വിവിധ ക്യാന്‍സര്‍ സാധ്യതകളെ തടയാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മൂന്ന്...

ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കുറയ്ക്കാനും മുന്തിരി ജ്യൂസ സഹായിക്കും. കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാനും കഴിയും.

നാല്...

പൊട്ടാസ്യം ധാരാളം അടങ്ങിയ മുന്തിരി ജ്യൂസ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

അഞ്ച്...

മുന്തിരിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് സൂചിക കുറവാണ്. അതിനാല്‍ മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്ക് മുന്തിരി ജ്യൂസ് കുടിക്കാം.

ആറ്...

ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ജ്യൂസ് കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും
മലബന്ധത്തെ അകറ്റാനും സഹായിക്കും.

ഏഴ്...

വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ മുന്തിരി ജ്യൂസ് പതിവായി കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

എട്ട്...

ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മുന്തിരി കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മം തിളങ്ങാനും ദിവസവും മുന്തിരി ജ്യൂസ് കുടിക്കാം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Health News Fruits Grape Juice