മുടികൊഴിച്ചിലും താരനും അലട്ടുന്നുണ്ടോ? കറ്റാര്‍വാഴ ഇങ്ങനെ ഉപയോഗിക്കാം

മുടികൊഴിച്ചിലും താരനുമെല്ലാം കാരണം നിരവധി പേര്‍ ബുദ്ധിമുട്ടുന്നുണ്ട്.മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് വിറ്റാമിനുകള്‍, എന്‍സൈമുകള്‍, അമിനോ ആസിഡുകള്‍ എന്നിവ അടങ്ങിയ കറ്റാര്‍വാഴ ജെല്‍. ഇത് മുടിയിഴകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.

author-image
Priya
New Update

കറ്റാര്‍വാഴ ജെലിന്റെ എന്‍സൈമുകള്‍ തലയോട്ടിയില്‍ ആരോഗ്യകരമായ പിഎച്ച് ബാലന്‍സ് പ്രോത്സാഹിപ്പിക്കുകയും മുടി വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

കറ്റാര്‍വാഴ മുടിയ്ക്ക് ആവശ്യമായ ജലാംശം നല്‍കും. കൂടാതെ, മോയ്ചറൈസ് ചെയ്ത് നിര്‍ത്താനും ഇത് സഹായിക്കും. ഇതിലെ ആന്റി ബാക്ടീരിയില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ മുടിയിലെ താരന്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ നല്ലതാണ്.

കറ്റാര്‍വാഴയില്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി പ്രോപ്പര്‍ട്ടികള്‍ ധാരാളമുണ്ട്. കറ്റാര്‍ വാഴ ഉപയോഗിച്ചാല്‍ തലയോട്ടിയുമായ ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങളായ താരന്‍, തലചൊറിച്ചില്‍ എന്നിവയെല്ലാം പരിഹരിക്കാം.

രണ്ട് ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്ലും കുറച്ച് ഗ്രീന്‍ ടീയും യോജിപ്പിച്ച് തലയില്‍ പുരട്ടുക. 15-20 മിനുട്ടിന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

അല്‍പം കറ്റാര്‍വാഴ ജെല്ലും രണ്ട് ടേബിള്‍സ്പൂണ്‍ ആവണക്കെണ്ണയും ജോജിപ്പിച്ച് മുടിയില്‍ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഒരു ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

aloevera dandruff hairfall