ആരോഗ്യകരവും തിളങ്ങുന്നതുമായ ചര്‍മ്മം സ്വന്തമാക്കാം; കറ്റാര്‍വാഴ ഉപയോഗിക്കേണ്ടത് ഇങ്ങനെ....

കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കുന്നു.

author-image
Greeshma Rakesh
New Update
ആരോഗ്യകരവും തിളങ്ങുന്നതുമായ ചര്‍മ്മം സ്വന്തമാക്കാം; കറ്റാര്‍വാഴ ഉപയോഗിക്കേണ്ടത് ഇങ്ങനെ....

 

 

ആരോഗ്യകരമായതും തിളങ്ങുന്നതുമായ ചര്‍മ്മത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് കറ്റാര്‍വാഴ.സൗന്ദര്യ സംരക്ഷണത്തിനോടൊപ്പം രോഗപ്രതിരോധത്തിനും സഹായിക്കുന്ന കറ്റാര്‍വാഴക്ക് ആവശ്യക്കാരേറെയാണ്.എണ്ണമയവും മുഖക്കുരുവും കറുത്ത പാടുകളുമില്ലാത്ത ചര്‍മ്മം ആഗ്രഹിക്കുന്നവര്‍ക്ക് കറ്റാര്‍വാഴ ഉപയോഗിക്കുന്നത് നല്ലതാണ്.

 

മുഖത്തെ സാധാരണ ഈര്‍പ്പവും പിഎച്ച് ലെവലും നിലനിര്‍ത്തുന്നതിനൊപ്പം മറ്റ് അനേകം ഗുണങ്ങള്‍ ഉള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവര്‍ധകവസ്തുവാണ് കറ്റാര്‍വാഴ. ഇന്ന് ചര്‍മ്മ സംരക്ഷണത്തിനായി ഉപയോഗിച്ച് വരുന്ന ലേപനങ്ങള്‍, ടോണര്‍, സണ്‍സ്‌ക്രീന്‍ ലോഷനുകള്‍, തുടങ്ങിയവയിലെല്ലാം കറ്റാര്‍വാഴയുടെ ജെല്‍ അടങ്ങിയിട്ടുണ്ട്.

 

കറ്റാര്‍വാഴ ജെല്‍ ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു. ആന്റിഓക്സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ കറ്റാര്‍വാഴ വരണ്ട ചര്‍മ്മം അകറ്റുന്നതിന് ഏറെ സഹായകമാണ്. കറ്റാര്‍വാഴയില്‍ ധാരാളമായി ജലാംശം അടങ്ങിയിരിക്കുന്നു. അത് ചര്‍മ്മത്തിന്റെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മക്കാര്‍ക്ക് കറ്റാര്‍വാഴ ഒരു മോയ്‌സ്ചറൈസര്‍ പോലെ ഉപയോഗിക്കാവുന്നതാണ്.

 

 

കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുള്ള ജീവകങ്ങളായ എ, ബി, സി, ഫോളിക് ആസിഡ് തുടങ്ങിയവ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ സഹായിക്കുന്നു.

 

ആന്റി ഫംഗല്‍, ആന്റി ബാക്ടീരിയല്‍ തുടങ്ങിയ ഗുണങ്ങള്‍ കൂടാതെ സാലിസിലിക് ഗുണങ്ങള്‍ കൂടി അടങ്ങിയതാണ് കറ്റാര്‍ വാഴ. ഒരു സ്പൂണ്‍ കറ്റാര്‍വാഴ നീരില്‍ അര സ്പൂണ്‍ കസ്തൂരി മഞ്ഞള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 20 മിനിട്ടുകള്‍ക്ക് ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്താല്‍ മുഖത്തെ കരുവാളിപ്പ് മാറാന്‍ സഹായിക്കുന്നു.

 

കറ്റാര്‍വാഴ ജെല്ലില്‍ അല്‍പം വാഴപ്പഴം പേസ്റ്റും ഒരു ടീസ്പൂണ്‍ തേനും മുഖത്തും കഴുത്തിലമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക. വാഴപ്പഴം ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

Health News Beauty Tips Skin Care Aloe Vera