മുടിയുടെ കറുപ്പ് നിറം കുറയുന്നോ? ടെന്‍ഷന്‍ വേണ്ട, പരീക്ഷിക്കാം ഈ നെല്ലിക്ക സൂത്രം

By Greeshma Rakesh.23 05 2023

imran-azhar

പൊതുവെ എല്ലാവരുടേയും ആഗ്രഹമാണ് നല്ല കറുത്ത മുടി. കറുപ്പ് മുടിയുടെ സ്വാഭാവിക നിറമാണെങ്കിലും ആ കറുപ്പിനും കുറച്ച് കളര്‍ കുറവുണ്ടാകുമെന്നതാണ് സത്യം. എന്നാല്‍ ഇനിമുതല്‍ ആരെയും ഒറ്റനോട്ടത്തില്‍ ആകര്‍ഷിക്കുന്ന കറുത്ത മുടി സ്വന്തമാക്കാന്‍ ഡൈ ചെയ്യേണ്ട ആവശ്യമില്ല. അതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചിലതുണ്ട്. മറ്റൊന്നും വേണ്ട. കുറച്ച് നെല്ലിക്കയും എള്ളും മാത്രം മതി.എങ്ങനെയെന്നല്ലേ നോക്കാം...

 


അഞ്ചോ ആറോ നെല്ലിക്കയെടുത്ത് കുരു കളഞ്ഞ് ചെറുതായി അരിയുക. ഇതിലേക്ക് മൂന്നു സ്പൂണ്‍ എള്ളു ചേര്‍ക്കുക. ശേഷം രണ്ടും ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലുമായി നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം കഴുകി കളയുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ആവര്‍ത്തിക്കുക.

 

അതെസമയം ഹെയര്‍ പാക്കായും ഹെയര്‍ ഓയിലായും ഈ മിശ്രിതം ഉപയോഗിക്കാന്‍ കഴിയും. ഹെയര്‍ ഓയിലായി ഉപയോഗിക്കുന്നവര്‍ ആവശ്യത്തിന് വെളിച്ചെണ്ണ എടുത്ത ശേഷം അതിലേക്ക് അരച്ചു വെച്ച നെല്ലിക്ക-എള്ള് മിശ്രിതം ചേര്‍ത്ത് നന്നായി ചൂടാക്കണം. പിന്നീട് ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം.

 

മുടിക്ക് നല്ല കറുത്ത നിറം ലഭിക്കും. കൂടുതല്‍ നിറവും ബലവുമുണ്ടാകും. താരന്‍ ഇല്ലാതാക്കാനും മുടിക്ക് കൂടുതല്‍ നീളവും ഉള്ളും ലഭിക്കാനും സഹായകമാകും. മുടി പൊഴിയുന്നതും പൊട്ടിപ്പോകുന്നതും തടയാനും തലയ്ക്ക് നല്ല തണുപ്പ് നല്‍കാനും സഹായിക്കും. മുടിക്ക് കൂടുതല്‍ സ്മൂത്ത്നസ്സ് ലഭിക്കും. ഇതിനെല്ലാം പുറമേ നല്ല ഉറക്കം ലഭിക്കാനും ഈ നെല്ലിക്ക ഹെയര്‍ പാക്ക് സഹായകമാകും.

 

OTHER SECTIONS