ഗ്യാസിനുള്ള ഗുളിക, കാത്സ്യം സപ്ലിമെന്റുകള്‍ അമിതമായാല്‍ ഹൃദയം പിണങ്ങും

By Web Desk.30 08 2023

imran-azhar

 


ഗ്യാസിനുളള ഗുളികകളും കാത്സ്യം സപ്ലിമെന്റുകളുമൊക്കെ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഇവയുടെ അമിത ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

 

അന്റാസിഡുകളുടെയും കാത്സ്യം സപ്ലിമെന്റുകളുടെയും അമിത ഉപയോഗം ഹൃദയാഘാതത്തിലേക്ക് നയിക്കും എന്നാണ് പഠനം പറയുന്നത്. ഇവ പതിവായി ഉപയോഗിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത്.

 

അന്റാസിഡുകളും കാത്സ്യവും കഴിക്കുമ്പോള്‍, രക്തപ്രവാഹത്തിലെ കാത്സ്യത്തിന്റെ തോത് കൂട്ടുന്നു. ഓരോ ഹൃദയമിടിപ്പിലും ഹൃദയത്തിലെ പേശികളിലേക്ക് എത്തുന്ന കാത്സ്യം, അവിടുത്തെ ഇലക്ട്രിക് സിഗ്‌നലുകളെ നിയന്ത്രിക്കുന്നു. കാത്സ്യത്തിന്റെ തോത് കൂടുന്നതും കുറയുന്നതും അസാധാരണമായ ഇലക്ട്രിക് സിഗ്‌നലുകള്‍ക്കും ഹൃദയതാളത്തിനും കാരണമാകും.

 

അമിത കാത്സ്യം രക്തക്കുഴലുകളിലെ ആവരണത്തെ പ്രതികൂലമായി ബാധിക്കുകയും ക്ലോട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതും ഹൃദ്രോഗത്തിന് കാരണമാകാം.

 

ഹൃദയധമനികളെ കട്ടിയാക്കാനും വാല്‍വുകളുടെ പ്രവര്‍ത്തനം തകരാറിലാക്കാനും അമിത കാത്സ്യം നിക്ഷേപങ്ങള്‍ കാരണമാകാം. 

 

 

 

 

OTHER SECTIONS