ഓരോ ദിവസവും ഓരോ ആപ്പിള്‍ കഴിക്കൂ; ഗുണങ്ങള്‍ പലത്

ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റ്സ്, മഗ്‌നീഷ്യം, വിറ്റാമിന്‍ സി, കെ, കാല്‍സ്യം, വിറ്റാമിന്‍ ബി-6 തുടങ്ങി ധാരാളം പോഷകഗുണങ്ങളാണ് ആപ്പിളില്‍ അടങ്ങിയിട്ടുള്ളത്

author-image
Priya
New Update
ഓരോ ദിവസവും ഓരോ ആപ്പിള്‍ കഴിക്കൂ; ഗുണങ്ങള്‍ പലത്

കുട്ടികളും മുതിര്‍ന്നവരിമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന പഴമാണ് ആപ്പിള്‍. ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റ്സ്, മഗ്‌നീഷ്യം, വിറ്റാമിന്‍ സി, കെ, കാല്‍സ്യം, വിറ്റാമിന്‍ ബി-6 തുടങ്ങി ധാരാളം പോഷകഗുണങ്ങളാണ് ആപ്പിളില്‍ അടങ്ങിയിട്ടുള്ളത്.

ആപ്പിളിന്റെ തൊലിയില്‍ കാണപ്പെടുന്ന രണ്ട് ഫിനോളിക് രാസവസ്തുക്കളായ Quercetin, epicatechin എന്നിവ ധമനികളുടെ ഭിത്തികളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയുന്നു.

ആപ്പിളില്‍ കാര്‍ബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും അളവ് ഉയര്‍ന്നതാണെങ്കിലും ഈ പഴത്തിന്റെ ഗ്ലൈസെമിക് സൂചിക വളരെ താഴ്ന്നതാണ്. ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിര്‍ത്താന്‍ സഹായിക്കുന്നു.

ദിവസേന ആപ്പിള്‍ കഴിച്ചാല്‍ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ആപ്പിള്‍ കഴിക്കാന്‍ ശ്രമിക്കണം.

ആപ്പിളില്‍ അടങ്ങിയിരിക്കുന്ന പോളിസാക്രറൈഡ് പെക്റ്റിന്‍ എന്ന ലയിക്കുന്ന നാരുകള്‍ ശരീരത്തിലെ വിഷാംശങ്ങളും ചീത്ത കൊളസ്ട്രോളും നീക്കാന്‍ സഹായിക്കുന്നു.

ആളുകളുടെ ശരീരത്തില്‍ അമിതമായ കൊളസ്‌ട്രോള്‍ അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ആപ്പിള്‍ സഹായിക്കും.

ആപ്പിളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒരു ആന്റിഓക്സിഡന്റാണ് ക്വെര്‍സെറ്റിന്‍. ക്വെര്‍സെറ്റിന്‍ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും പിന്തുണയ്ക്കാനും സഹായിക്കുന്നുവെന്ന് സമീപകാല ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ആപ്പിളിന്റെ ക്വെര്‍സെറ്റിന്‍ തലച്ചോറിനെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് സംബന്ധമായ ദോഷങ്ങളില്‍ നിന്ന് സംരക്ഷിക്കും.

apple Health