/kalakaumudi/media/post_banners/4f57e33b1ab0d37eff08af71e291e2bc6008245bfd9c6acaa5f4a00777dc8982.jpg)
ഇന്ന് പലരും സ്ഥിരമായി കുടിക്കുന്ന പാനീയമാണ് ഗ്രീന്‍ ടീ. ഇത്തരത്തില്‍ ഗ്രീന്‍ ടീ കുടിക്കുന്നത് വിവിധ ആരോഗ്യഗുണങ്ങള്‍ നല്‍കും. അമിതവണ്ണം കുറയ്ക്കുക എന്ന ഒറ്റ ലക്ഷ്യകത്തോടെ ഗ്രീന്‍ ടീ കുടിക്കുന്നവരാണ് അധികം പേരും.
പോളിഫെനോള്‍സ് എന്ന് സംയുക്തം അടങ്ങിയിട്ടുള്ളതിനാല്‍ ഗ്രീന്‍ ടീ ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഈ ആന്റിഓക്സിഡന്റ് സംയുക്തം വൈവിധ്യമാര്‍ന്ന പഴങ്ങളിലും പച്ചക്കറികളിലും മറ്റ് സംസ്‌കരിക്കാത്ത ഭക്ഷണങ്ങളിലും കാണപ്പെടുന്നു.
ഗ്രീന്‍ ടീയിലെ പ്രധാന ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ ഫ്‌ലേവനോയ്ഡുകളാണ്. ഏറ്റവും ശക്തമായ കാറ്റെച്ചിന്‍സ്, എപിഗല്ലോകാറ്റെച്ചിന്‍ ഗാലേറ്റ് (ഇജിസിജി) എന്നിവയാണ്. ഗ്രീന്‍ ടീയില്‍ കഫീന്‍ മാത്രമല്ല നിരവധി പ്രകൃതിദത്ത ഉത്തേജകങ്ങളും അടങ്ങിയിട്ടുണ്ട്.
ഇവയ്ക്ക് പുറമേ, ഗ്രീന്‍ ടീ അമിനോ ആസിഡായ എല്‍-തിയനൈനിന്റെ ഉറവിടമാണ്. ഗ്രീന്‍ ടീയിലെ ഗുണം ചെയ്യുന്ന പോളിഫെനോളുകള്‍ തലച്ചോറിലെ വാര്‍ദ്ധക്യത്തിന്റെ ഫലങ്ങള്‍ മന്ദഗതിയിലാക്കാനും സഹായിക്കും.
ഗ്രീന്‍ ടീ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നതായി ചില ഗവേഷണങ്ങള്‍ പറയുന്നുണ്ട്. കഫീന്‍ നല്‍കുന്ന പ്രകൃതിദത്ത ഗുണങ്ങളും കാറ്റെച്ചിന്‍ പോലുള്ള സസ്യ സംയുക്തങ്ങളും ഇതിന് പ്രവര്‍ത്തിക്കുന്നു.ഇതിനെല്ലാം അപ്പുറം ഗ്രീന്‍ ടീ ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുമെന്നും അതിന്റെ ഫലമായി രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തില്‍ ഗുണം ചെയ്യുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
എന്തിന് ഹൃദ്രോഗ സാധ്യതയും സ്ട്രോക്ക് പോലുള്ള അസുഖങ്ങളും കുറയ്ക്കാന്‍ സഹായിക്കുന്നതിന് ഗ്രീന്‍ ടീ ഉപയോഗപ്രദമായ പാനീയമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കും.
ഗ്രീന്‍ ടീയിലെ ടാന്നിന്‍സ് ആണ് ശരീരത്തില്‍ നിന്ന് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്. കൂടാതെ പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ചര്‍മ്മ സംരക്ഷണച്ചിനും ഗ്രീന്‍ ടീ മികച്ചതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ആണ് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നത്.