/kalakaumudi/media/post_banners/3b3c7b289c826d48a8a2b17b74577837b3f3df0c9f6c814a6ef496eaeaf38c9f.jpg)
നമ്മുടെ പറമ്പുകളില്‍ ധാരാളമായി കാണുന്ന പഴവര്‍ഗമാണ് പേരയ്ക്ക. പേരയ്ക്കയില്‍ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.വിറ്റാമിന്‍ എ, സി, ബി2, ഇ, കെ, ഫൈബര്‍, മാംഗനീസ്, പൊട്ടാസ്യം, അയണ്‍, ഫോസ്ഫറസ് എന്നിവ പേരയ്ക്കയില്‍ ഉണ്ട്. അതിനാല്‍ നിരവധി രോഗങ്ങളില്‍ നിന്നു സംരക്ഷണം നല്‍കാന്‍ പേരയ്ക്കക്കു സാധിക്കും.
പേരയ്ക്കയുടെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്.....
ഒന്ന്...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പേരയ്ക്ക പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ സ്വാഭാവിക സംരക്ഷണം ഇവ നല്‍കുന്നു.
രണ്ട്...
ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ വളരെ നല്ലതാണ് പേരയ്ക്ക. പേരയ്ക്കയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ മലബന്ധ പ്രശ്‌നം അകറ്റാനും സഹായിക്കുന്നു.
മൂന്ന്...
ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക പല ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും. അതിനാല്‍ പതിവായി പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.
നാല്...
ഫൈബര്‍ ധാരാളം അടങ്ങിയ പേരയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പതിവായി പേരയ്ക്ക കഴിക്കാം.
അഞ്ച്...
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം.
ആറ്...
വിറ്റാമിന്‍ എ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. അതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കാം.
ഏഴ്...
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന നിരവധി പഴങ്ങളുണ്ട്. അതിലൊന്നാണ് പേരയ്ക്ക. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പേരയ്ക്ക കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. അതുവഴി ശരീരഭാരം നിയന്ത്രിക്കാനും കഴിയും.
എട്ട്...
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പേരയ്ക്ക നല്ലതാണ്. ആന്റിഓക്സിഡന്റുകള്‍ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു. ആന്റി-ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ തടയാന്‍ സഹായിക്കുന്നു. പേരയ്ക്കയിലെ മറ്റ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചര്‍മ്മത്തിന് ശരിയായ പോഷണം നല്‍കും.