/kalakaumudi/media/post_banners/dc0e29789df8b4b1b7d5a74fb7dcf06553e43e1716d43433a21defccc4eabee6.jpg)
വിറ്റാമിനുകളടങ്ങിയ നാരങ്ങ നമ്മള്‍ ഉപയോഗിച്ച് അതിന്റെ തൊലി കളയാറാണ് പതിവ്. എന്നാല്‍ ഇനി അങ്ങനെ ചെയ്യരുത്. നാരങ്ങയില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ 5 മുതല്‍10 മടങ്ങ് വിറ്റമിനുകള്‍ അധികമുള്ളത് അതിന്റെ തൊലിയിലാണ്.
നാരങ്ങ തൊലിയില്‍ വിറ്റമിനുകള്‍, മിനറലുകള്‍, കാത്സ്യം, നാരുകള്‍, പൊട്ടാസ്യം, വിറ്റമിന്‍ സി എന്നിവയെല്ലാം ധാരാളമുണ്ട്.
നാരങ്ങ തൊലി ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍:
1.നാരങ്ങ തൊലിക്ക് കാന്‍സറിനെ ചെറുക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന സാല്‍വസ്‌ട്രോള്‍, ലിമോനിന്‍ എന്നിവയാണ് കാന്‍സറിനെ പ്രതിരോധിക്കുന്നത്.
തൊലി ഇട്ട് ചായ കുടിക്കുന്നത് അര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ തടയുമെന്ന് പഠനങ്ങള്‍ പറയുന്നത്. അമ്ല സ്വഭാവമുള്ള ശരീരത്തില്‍ അര്‍ബുദ വ്യാപനം പെട്ടെന്ന് സംഭവിക്കും.
നാരങ്ങാത്തോട് ആല്‍ക്കലൈന്‍ ആയതിനാല്‍ ശരീരത്തിലെ പിഎച്ച് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. ബാക്ടീരിയയെയും ഫംഗസിനെയും ചെറുക്കുന്നു.
2.നാരങ്ങയുടെ തൊലിയില്‍ വിറ്റമിന്‍ സിയും കാല്‍സ്യവും എല്ലുകളുടെ ശക്തിക്ക് പ്രയോജനം ചെയ്യും.അസ്ഥി സംബന്ധ രോഗങ്ങളായ ശരീരത്തില്‍ നീര്‍ക്കെട്ടു വരുത്തുന്ന പോളി ആര്‍ത്രൈറ്റിസ്, ഓസ്റ്റിയോ പെറോസിസ് വാതം എന്നിവ തടയാനും ഇത് സഹായിക്കും.
3. വിറ്റമിന്‍ സി യുടെ കുറവ് പല്ലുകളുമായി ബന്ധപ്പെട്ട അസുഖങ്ങളായ സ്‌കര്‍വി, മോണയില്‍ നിന്ന് രക്തം വരുക, മോണ പഴുപ്പ് എന്നിവയ്ക്ക് കാരണമാകുന്നു.
സിട്രിക് ആസിഡ് നാരങ്ങാത്തോടില്‍ ധാരാളമുള്ളതിനാല്‍ അത് വിറ്റമിന്‍ സി യുടെ കുറവ് പരിഹരിക്കുന്നു. സാധാരണ ദന്തരോഗങ്ങള്‍ ചെറുക്കാന്‍ സഹായിക്കുന്നു.
4.ഇതിലുള്ള പെക്ടിന്‍ ശരീരഭാരം കുറയാന്‍ സഹായിക്കും.
5.നാരങ്ങാ തൊലിയില്‍ വലിയ അളവില്‍ അടങ്ങിയിരിക്കുന്ന സിട്രസ് ബയോ ഫ്‌ലവനോയ്ഡ്‌സ് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രസ്സ് കുറയ്ക്കുന്നു.
6.നാരങ്ങാത്തോടിലെ പോളിഫിനോള്‍ ഫ്‌ലാവനോയ്ഡ്‌സ് ആണ് ശരീരത്തിലെ കൊളസ്‌ട്രോളിനെ കുറയ്ക്കുന്നത്. നാരങ്ങാത്തൊലിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായകരമാണ്.
ഹൃദയാഘാതം, ഹൃദയ സ്തംഭനം എന്നിവ തടയുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത് വഴി സാധിക്കും.
7.നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ദഹനം എളുപ്പമാക്കുന്ന ഫൈബറുകള്‍ (നാരുകള്‍) ദഹനത്തെ എളുപ്പമാക്കുകയും ശോധന കൃത്യമാക്കുകയും ചെയ്യുന്നു. വിറ്റമിന്‍ സി അണുബാധയെ ചെറുക്കുന്നു.
8.നാരങ്ങാത്തോടില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ ജ ആന്തരിക സ്രാവം തടയാന്‍ സഹായിക്കുന്നു. കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാനും ഇത് സഹായകരമാണ്.