മുഖത്തെ കരുവാളിപ്പ് അകറ്റി നല്ല നിറം നല്‍കാം; കടലമാവ് ഉപയോഗിക്കാം ഇങ്ങനെ

മുഖസൗന്ദര്യത്തിന് പല ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാനും ചര്‍മ്മത്തിന് നല്ല നിറം നല്‍കാനുമെല്ലാം കടലമാവ് ഉപയോഗിക്കാറുണ്ട്. ഇതിന്റെ ആന്റി ഏജിങ് ഗുണം ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കി ചര്‍മ്മം മനോഹരമാക്കുന്നു.

author-image
Priya
New Update

കടലമാവ് ഫേസ് പാക്ക്:

1. മൂന്ന് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂണ്‍ ഒലീവ് ഓയിലും അല്‍പം നാരങ്ങാ നീരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകാം. ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് സഹായിക്കും.

2. ഒരു സ്പൂണ്‍ അരിപൊടി, ഒരു സ്പൂണ്‍ കടലമാവ്, അല്‍പം തേന്‍ ആവശ്യത്തിന് തൈരും ചേര്‍ത്ത് യോജിപ്പിച്ച് ഒരു പേസ്റ്റ് തയാറാക്കുക. ഈ മിശ്രിതം ഒരു ബ്രഷ് ഉപയോഗിച്ച് മുഖത്ത് തേച്ച് പിടിപ്പിക്കുക. 15 മിനിട്ടിന് ശേഷം മുഖം കഴുകി വ്യത്തിയാക്കുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

3. മൂന്ന് ടീസ്പൂണ്‍ കടലമാവിലേയ്ക്ക് ഒന്നര ടീസ്പൂണ്‍ വീതം ഓട്സ് പൊടിച്ചതും തൈരും ചേര്‍ത്ത് മിക്‌സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യാം. 15- 20 മിനിറ്റിന് ശേഷം കഴുകിക്കളയം. കരുവാളിപ്പ് മാറാന്‍ ഈ പാക്ക് സഹായിക്കും.

besan face mask Health