/kalakaumudi/media/post_banners/64efbd31ddb28e8a06ad1c4f16ca9cc5875e1f791704fa95e64985d7e38f6cac.jpg)
വിറ്റാമിന്‍ സിയുടെയും ഫൈബറിന്റെയും കലവറയാണ് ബ്രൊക്കോളി. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ പച്ചക്കറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബ്രൊക്കോളിയിലെ ആന്റി ഓക്‌സിഡന്റുകള്‍ക്ക് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രൊക്കോളിയില്‍ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയവും അടങ്ങിയിട്ടുണ്ട്.
ബ്രൊക്കോളി കഴിച്ചാല്‍ ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും കൊളാജിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും സഹായിക്കും. ഇതിലൂടെ ചര്‍മ്മത്തിലെ ദൃഢതയെ നിലനിര്‍ത്താനും ചര്‍മ്മം ചെറുപ്പമായിരിക്കാനും യുവത്വമുള്ള ചര്‍മ്മം സ്വന്തമാക്കാനും സഹായിച്ചേക്കാം. കൂടാതെ മുഖക്കുരുവിനുള്ള സാധ്യതയെ കുറയ്ക്കാനും സഹായിക്കും. അതുപോലെ തന്നെ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്.
സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. 100 ഗ്രാം ബ്രൊക്കോളിയില്‍ 34 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.