By Greeshma.19 02 2023
ഭൂരിഭാഗം പേരുടെയും ഇഷ്ട്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീന്‍, വൈറ്റമിന്‍ ഡി, കോളൈന്‍ പോലുള്ള പോഷണങ്ങള്‍ അടങ്ങിയ സമീകൃതവും
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണമാണ് മുട്ട.
എന്നാല്‍ അമിതമായി മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമെന്നത് ആരോഗ്യ വിദഗ്തര്‍ തന്നെ പറയുന്നു.
ആഴ്ചയില്‍ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നത് ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും ഉയര്‍ന്ന രക്ത സമ്മര്‍ദത്തിന്റെയും സാധ്യത കുറയ്ക്കുമെന്ന് പുതിയ ചില പഠനങ്ങള്‍ അവകാശപ്പെടുന്നു.
ഈ പഠനങ്ങള്‍ രക്തസമ്മര്‍ദത്തെയും പ്രമേഹ സാധ്യകളെയും മാത്രം പരിഗണിച്ചാണ് മുട്ട ഹൃദയത്തിന് നല്ലതാണെന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നതെന്ന വിമര്‍ശനവും ശക്തമാണ്.
കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമായ മുട്ട കഴിക്കുന്നത് വൃക്കരോഗികള്‍ക്കും ദോഷം ചെയ്യും.
വൃക്കസംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരില്‍, GFR (വൃക്കകളെ ഫില്‍ട്ടര്‍ ചെയ്യുന്ന ദ്രാവകം) അളവ് കുറവാണ്.
മുട്ടയുടെ വെള്ള GFR കുറയ്ക്കുന്നു. ഇത് കിഡ്‌നിയുടെ പ്രവര്‍ത്തനത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അഞ്ചോ അതിലധികമോ മുട്ട കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെയോ രക്തസമ്മര്‍ദത്തെയോ പ്രതികൂലമായി ബാധിക്കുന്നില്ല എന്നാണ് പറയുന്നത്.
ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രിവന്റീവ് മെഡിസിന്‍ & എപ്പിഡമോളജിയിലെ വിദഗ്ധരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. ഗ്രീസിലെയും ഓസ്‌ട്രേലിയയിലെയും സര്‍വകലാശാലകളിലെ ഗവേഷകര്‍ നടത്തിയ മറ്റൊരു പഠനവും ഇതിനെ ശരിവയ്ക്കുന്നുണ്ട്.
സാച്ചുറേറ്റഡ് കൊഴുപ്പുള്ള സസ്യാധിഷ്ഠിത ഭക്ഷണക്രമം തുടര്‍ന്ന് പോകുന്നവര്‍ക്ക് ആഴ്ചയില്‍ നാലു മുട്ടയില്‍ അധികം കഴിക്കാമെന്ന് ഇവരുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ മുട്ട കൊളസ്‌ട്രോളിലും ട്രൈഗ്ലിസറൈഡ് തോതിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് ഈ ഗവേഷണങ്ങള്‍ പരിശോധിച്ചിട്ടില്ലെന്ന് ഒഹിറോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വെക്‌സ്‌നര്‍ മെഡിക്കല്‍ സെന്ററിലെ Jജിസ്റ്റേഡ് ഡയറ്റീഷന്‍ ആംബര്‍ കോര്‍ പറയുന്നു.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സംഘടനകളും മിതമായ അളവില്‍ മുട്ട കഴിക്കുന്നതാണ് സുരക്ഷിതമെന്ന മുന്മറിയിപ്പ് നല്‍കുന്നുണ്ട്. ഒരു ദിവസം ഒരാള്‍ക്ക് വേണ്ടത് 186 മില്ലിഗ്രാം കോളസ്ട്രോണ്.
ഒരുമുട്ടയില്‍ തന്നെ ഇതിന്റെ പകുതിയിലേറെ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു കൂടുതല്‍ മുട്ട ദിവസവും കഴിക്കുന്നത് കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകുന്നു. ഇത് ഹൃദയ സംബന്ധമായ രോഗത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു.