മുടി കൊഴിച്ചില്‍ അകറ്റി കരുത്തോടെ വളരാന്‍ പരീക്ഷിക്കൂ തൈര് കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍

താരനും മുടി കൊഴിച്ചിലുംമുടി കൊഴിച്ചിലും താരനും അകറ്റി നന്നായി വളരാന്‍ വളരെ മികച്ചതാണ് തൈര്. ഇതില്‍ മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

author-image
Priya
New Update
മുടി കൊഴിച്ചില്‍ അകറ്റി കരുത്തോടെ വളരാന്‍ പരീക്ഷിക്കൂ തൈര് കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍

താരനും മുടി കൊഴിച്ചിലുംമുടി കൊഴിച്ചിലും താരനും അകറ്റി നന്നായി വളരാന്‍ വളരെ മികച്ചതാണ് തൈര്. ഇതില്‍ മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

തലയോട്ടി ശുദ്ധീകരിക്കാനും ശക്തിപ്പെടുത്തുകയും ചെയ്യാന്‍ തൈര് കൊണ്ടുള്ള ഹെയര്‍ പാക്കുകള്‍ പരീക്ഷിക്കാം.

1. രണ്ട് ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെലും ഒരു ടീസ്പൂണ്‍ തൈരും നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുടിയില്‍ പുരട്ടുക. നന്നായി മസാജ് ചെയ്ത ശേഷം മുടി കഴുകുക.

കറ്റാര്‍വാഴയില്‍ ഉയര്‍ന്ന ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗസ് ഗുണങ്ങള്‍ ഉണ്ട്. ഇത് താരന്‍ അകറ്റുന്നതിന് മുടികൊഴിച്ചില്‍ കുറയ്ക്കുന്നതിനും സഹായിക്കും.

2. മുടിയേയും തലയോട്ടിയും കണ്ടീഷനിംഗ് ചെയ്യുന്നതിന് സഹായിക്കുന്ന മറ്റൊരു പാക്കാണ് വാഴപ്പഴം കൊണ്ടുള്ള പാക്ക്. നന്നായി മോയ്‌സ്ചറൈസ് ചെയ്യുന്നതിനും തൈരും വാഴപ്പഴവും ചേര്‍ത്ത ഹെയര്‍ മാസ്‌ക് ഗുണം ചെയ്യും.

വാഴപ്പഴത്തിലെ വിറ്റാമിനുകളും ധാതുക്കളും മുടിയുടെ കോശങ്ങളെ പരിപോഷിപ്പിക്കാനും പ്രകൃതിദത്തമായ തിളക്കം നല്‍കാനും സഹായിക്കുന്നു.

വാഴപ്പഴത്തിന്റെ ജലാംശത്തിന്റെ അളവ് മുടിയെ മിനുസമാര്‍ന്നതും സില്‍ക്കിയാക്കി മാറ്റുകയും ചെയ്യും. പകുതി പഴുത്ത വാഴപ്പഴവും ഒരു ടേബിള്‍ സ്പൂണ്‍ തൈരും യോജിപ്പിച്ച് പാക്ക് മുടിയില്‍ പുരട്ടുക.

30 മിനിറ്റ് കഴിഞ്ഞ് ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. മുടി കരുത്തോടെ വളരാന്‍ മികച്ചതാണ് ഈ പാക്ക്.

3.ഒരു കപ്പ് തൈര്, പകുതി പഴുത്ത അവോക്കാഡോ എന്നിവ നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം 20 മിനുട്ട് നേരം തലയില്‍ ഇട്ടേക്കുക.ശേഷം കഴുകി കളയാം.

hair fall curd