ഭക്ഷണം കഴിച്ച ശേഷം ഇക്കാര്യങ്ങള്‍ ചെയ്യുന്നുവരുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ

ഭക്ഷണം കഴിച്ചശേഷം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍...

author-image
Greeshma Rakesh
New Update
ഭക്ഷണം കഴിച്ച ശേഷം ഇക്കാര്യങ്ങള്‍ ചെയ്യുന്നുവരുണ്ടോ? എങ്കില്‍ ശ്രദ്ധിക്കൂ

 

നടത്തം ആരോഗ്യത്തിന് നല്ലതാണ്. വിവിധ രോഗങ്ങളെ അകറ്റുന്നതിന് നടത്തം സഹായിക്കുന്നു.അതിരാവിലെ നടക്കുന്നത് പതിവാക്കിയിട്ടുള്ളവരുണ്ട്. എന്നാല്‍ ഭക്ഷണം കഴിച്ചതിന് ശേഷമാണോ അതോ അതിന് മുമ്പ് നടക്കുന്നതാണോ കൂടുതല്‍ ഗുണകരം എന്നതിനെ കുറിച്ച് പലര്‍ക്കും അറിവില്ല എന്നതാണ് സത്യം.

 

ഭക്ഷണം കഴിച്ചതിനുശേഷം അല്‍പം നേരം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം 100 ചുവടെങ്കിലും നടക്കാന്‍ ശ്രമിക്കുക. ശരീരം ഫിറ്റ് ആയി നിലനിര്‍ത്തുന്നതിനും ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിനും നടത്തം സഹായിക്കുന്നു.

 

ഭക്ഷണത്തിന് ശേഷം 100 ചുവടുകള്‍ നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നാണ് വിദഗ്ദര്‍ പറയുന്നത്. ഓരോ ഭക്ഷണത്തിനു ശേഷവും അല്‍പനേരം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് സ്പോര്‍ട്സ് മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.ഭക്ഷണശേഷം 15 മിനുട്ട് നേരം നടക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായകമാണെന്ന് വിദഗ്ധര്‍ പറയുന്നു.

 

ഭക്ഷണം കഴിച്ചശേഷം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍...

 

1. ഭക്ഷണം കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് ദഹനത്തെ മന്ദീഭവിപ്പിക്കും. ഇത് അമിതവണ്ണത്തിനും കാരണമാകും.

2. ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങരുത്. കാരണം ഇത് ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുകയും മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. കൂടാതെ, ഭക്ഷണം ശരിയായി ദഹിക്കുമില്ല.

3. ദഹനസംബന്ധമായ ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണശേഷം നീന്തല്‍, യാത്ര, വ്യായാമം എന്നിവയും ഒഴിവാക്കണം.

4. ആഹാരം കഴിച്ച ശേഷം ചായ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ ഇനി മുതല്‍ അത് ഉപേക്ഷിക്കുക. ചായയിലുള്ള ടാനിക് ആസിഡ് ആഹാരത്തിലെ പ്രോട്ടീനും അയണും വലിച്ചെടുക്കുന്നു. ഇത് ആഹാരത്തിലൂടെ ലഭിക്കുന്ന അവശ്യ പ്രോട്ടീനുകള്‍ ലഭിക്കാതിരിക്കുന്നതിന് കാരണമാകും.

Benefits Of Walkng After Meals Health News